സ്വകാര്യ ബഹിരാകാശ പര്യവേഷണ കമ്പനിയായ സ്പേസ് എക്സ് ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.51ന് (യുഎസ് സമയം പുലര്‍ച്ചെ 5.21) 58 ഇന്റര്‍നെറ്റ് ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നു. രണ്ടാഴ്ച മുമ്പ് നാസയുടെ രണ്ട് യാത്രികരേയും വഹിച്ച് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ വാഹനം ബഹിരാകാശത്തേയ്ക്ക് പോയിരുന്നു. ജൂണ്‍ നാലിന് ആദ്യ ബാച്ചില്‍ 60 സ്റ്റാര്‍ലിങ്ക് ഉപഗ്രങ്ങള്‍ വിക്ഷേപിച്ചിരുന്നു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ രണ്ടാം ഘട്ട വിക്ഷേപണമാണ് ഇന്ന് നടക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഫ്ളോറിഡയില്‍ കേപ്പ് കനാവെറലില്‍ നിന്നാണ് വിക്ഷേപണം. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ്സിന് വേണ്ടി മൂന്ന് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളും സ്പേസ് എക്സ് വിക്ഷേപിക്കുന്നു.
സ്റ്റാര്‍ലിങ്ക് വിക്ഷേപണം ലോകത്തെ വിദൂര, ഗ്രാമീണപ്രദേശങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സാധ്യമാക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പേസ് എക്സ് ഉടമ എലോണ്‍ മസ്ക് പറഞ്ഞു. ഫാല്‍ക്കണ്‍ 9ലാണ് മേയ് 30ന് രണ്ട് യാത്രക്കാരുമായി ക്രൂ ഡ്രാഗണ്‍ ബഹിരാകാശത്തേയ്ക്ക് പോയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് (ഐഎസ്എസ്). ഇവരുടെ വാഹനം ഒന്നുകില്‍ കടലില്‍ ഡ്രോണ്‍ ഷിപ്പിലോ അല്ലെങ്കില്‍ കേപ്പ് കനാവെറലിലെ ലോഞ്ച് പാഡിലോ ലാന്‍ഡ് ചെയ്യും. മൂന്നാമത്തേയും അവസാനത്തേയും സ്റ്റാര്‍ലിങ്ക് ബാച്ചിന്റെ വിക്ഷപണം 22നാണ്. ഇക്കൂട്ടത്തിലും ഭൗമ നിരീക്ഷണ ഉപഗ്രങ്ങളുണ്ടാകും. സ്പേസ് എക്സ് വെബ് സൈറ്റിലും യൂടൂബ് ചാനലിലും വിക്ഷേപണം കാണാം. ലോഞ്ചിംഗിന് 15 മിനുട്ട് മുമ്പ് സ്ട്രീമിംഗ് തുടങ്ങും.