കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളിൽ കയറില്ലെന്ന് എട്ടംഗ വിദഗ്ധ സമിതി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നാണ് വിദഗ്ദസമിതിയുടെ അഭിപ്രായം. കാരണം അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയിൽ കയറാനാവില്ല.സൂരജിന്റെയും ഉത്രയുടെയും വീടുകളിൽ വിദഗ്ധ സംഘം പരിശോധന നടത്തിയതിനു പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.
സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാർ ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.