ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ കവസാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതോടെ മോഡലിനെ കമ്പനി ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു തുടങ്ങി. ഡീലര്‍ഷിപ്പില്‍ എത്തിയ മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയ മോഡലിനെക്കാള്‍ 50,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. എഞ്ചിന് പരിഷ്കാരം തന്നെയാണ് ബൈക്കിലെ പ്രധാന മാറ്റം. 1,043 സിസി, ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 10,000 rpm-ല്‍ 140 bhp കരുത്തും 7,300 rpm-ല്‍ 111 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്സ്.
നവീകരിച്ച പുതിയ പതിപ്പിലെ മറ്റ് മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇരു വശങ്ങളിലുമായി സജ്ജീകരിച്ചിരുന്ന ക്വാഡ് എക്സ്ഹോസ്റ്റുകള്‍ പകരം വലത്ത് മാത്രമുള്ള ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് മറ്റൊരു സവിശേഷത. പഴയ പതിപ്പിനെ അപേക്ഷിച്ച് പുതിയ പതിപ്പിന്റെ ഭാരം ഗണ്യമായി കുറഞ്ഞതായും കമ്പനി അറിയിച്ചു. പുതിയ വിന്‍ഡ്സ്ക്രീന്‍, പരിഷ്കരിച്ച സീറ്റ് എന്നിവ നിഞ്ച 1000SX-ന്റെ സവിശേഷതകളാണ്. പഴയ പതിപ്പിനെ അപേക്ഷിച്ച് പുതിയ പതിപ്പിന്റെ ഭാരം ഗണ്യമായി കുറഞ്ഞതായും കമ്പനി അറിയിച്ചു. പുതിയ വിന്‍ഡ്സ്ക്രീന്‍, പരിഷ്കരിച്ച സീറ്റ് എന്നിവ നിഞ്ച 1000SX-ന്റെ സവിശേഷതകളാണ്.
പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും ബൈക്കിന്റെ സവിശേഷതയാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി (TFT) ഡിസ്പ്ലേ 1000SX -ല്‍ ഇടം പിടിച്ചിട്ടുണ്ട്.
കവസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ റൈഡര്‍ക്ക് ലഭിക്കും.
ഇലക്ട്രോണിക് ക്രൂയിസ് കണ്ട്രോള്, മൂന്ന്-ലെവല്‍ ട്രാക്ഷന്‍ കണ്ട്രോള്, രണ്ട് പവര്‍ മോഡുകള്‍, ക്വിക്ക് ഷിഫ്റ്റര്‍, ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം, കോര്‍ണറിംഗ് മാനേജ്മെന്റ് ഫംഗ്ഷന് എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍.