മലപ്പുറം: കോട്ടക്കലില്‍ നിര്‍ത്തിയിട്ട കാറിനുളളില്‍ യുവാവ് മരിച്ച നിലയില്‍. അട്ടീരി സ്വദേശി അനീസ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടക്കലിലെ അല്‍മാസ് ആശുപത്രി പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു ജീവനക്കാര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തി. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍െ്റ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.