ഒരു കാർ തീരുമാനിക്കുന്നതു മുതൽ തിരഞ്ഞെടുക്കുന്നതും ഓർഡർ നൽകുന്നതും പണം നൽകലും വരെ ഡിജിറ്റലായി മാറുന്നതാണ് പുതിയ കാലത്തിന്റെ സവിശേഷത. സാങ്കേതിക വിദ്യയും ഡിജിറ്റൽ ഉപകരണങ്ങളും ആഗോളതലത്തിൽ വാഹന വ്യവസായത്തെ മാറ്റിമറിച്ചെന്നതാണ് വസ്തുത. ബെയ്ൻ ആൻഡ് കമ്പനിയുടെ ഒരു റിപ്പോർട്ട് പ്രകാരം 2020 അവസാനം ആകുമ്പോഴേക്കും വാർഷിക വാഹന വിൽപ്പനയുടെ 70 ശതമാനവും ഡിജിറ്റൽ സ്വാധീനത്തിലായിരിക്കുമെന്നാണ്. സാമൂഹിക മാധ്യമങ്ങൾക്ക് വാഹന വിൽപനയുടെ 40 ശതമാനത്തെയും സ്വാധീനിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം ഗണ്യമായി ഉയർന്നിരിക്കുന്നതിനാൽ ഉപഭോക്താക്കളുടെ വാങ്ങൽ പ്രക്രിയ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയിരിക്കുന്നു, വാഹന രംഗത്തെ ഒഇഎം കമ്പനികൾക്ക് ഈ മാറ്റത്തെ ഉൾക്കൊള്ളാതെ നിവൃത്തിയില്ല. ഇന്നൊരു കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ശരിക്കും അതു വാങ്ങുന്നതിന് 6 മാസം മുമ്പേ അതേ കുറിച്ച് ഗവേഷണം ആരംഭിക്കുന്നു. അതുവഴി മൊത്തത്തിലുള്ള പ്രക്രിയ ഗണ്യമായി നീളുകയും ഉപഭോക്താവിന്റെ കാര്യമായ ഇടപെടൽ ഉണ്ടാകുകയും ചെയുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പഴയ രീതിയിലുള്ള വാങ്ങൽ പ്രക്രിയക്ക് വേണ്ടി വന്നിരുന്ന സമയം ഏകദേശം 3 ആഴ്ച മാത്രമായിരുന്നു. വിപണിയിലെ വൈവിധ്യമാർന്ന ഓപ്ഷനുകളും ഈ മാറ്റത്തിനു കാരണമാകുന്നുണ്ട്. അതിനാൽ, ഈ വിൽപ്പന പ്രക്രിയ ഇപ്പോൾ കൂടുതൽ വിശദവും ഉപഭോക്തൃ കേന്ദ്രീകൃതവുമാണ്.
കൂടുതൽ ആളുകളിലേക്കെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ
മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ ആളുകളുടെ മനസ്സിലേക്ക് എത്തിച്ചേരുന്നതിനും തങ്ങളുടെ പ്രസക്തി നിലനിർത്തുന്നതിനും വാഹന നിർമ്മാതാക്കൾ നിരന്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. കമ്പനികൾ തങ്ങളുടെ മൊത്തം മാർക്കറ്റിങ് ബജറ്റിൽ ഡിജിറ്റൽ മീഡിയയുടെ പങ്ക് നിരന്തരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസുകൾ വളർത്താനുള്ള ഏറ്റവും അത്യാവശ്യമായ മൂല്യ വർധിത വഴിയാണ് ഡിജിറ്റൽ മാധ്യമമെന്നു തെളിഞ്ഞിരിക്കുന്നു. മാത്രമല്ല, ‘എല്ലാവർക്കും ഒരേ തരം’ എന്നതിൽ നിന്ന് വ്യക്ത്യനുസൃതമാകുന്നത്തിലേക്കുള്ള ഈ മാറ്റം ഉപഭോക്താക്കളെ ശക്തമായി സ്വാധീനിക്കുന്ന ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുവാൻ ഇന്ത്യൻ വാഹന നിർമാതാക്കൾ ശ്രമം നടത്തുന്നുണ്ട്. എന്നിരുന്നാലും, വിപണിയിലെ ഈ പുതിയ സാഹചര്യത്തെ പരിഗണിച്ച് ഉപഭോക്താക്കളുമായി നേരിട്ടൊരു ബന്ധം സ്ഥാപിക്കുക വെല്ലുവിളി തന്നെയാണ്.
വാഹന വിപണന തന്ത്രങ്ങൾ ഇപ്പോൾ കൂടുതൽ ഇന്‍ററാക്ടീവ് ആക്കുന്നതിന് വേണ്ട പരിഗണന നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ബ്രാൻഡുമായി നിരന്തരം സമ്പർക്കത്തിലായിരിക്കാൻ ഉപഭോക്താവ് പ്രേരിപ്പിക്കപ്പെടുന്നു. ടാറ്റാ ഹാരിയറിനായുള്ള പ്രചാരണം ഇതിന് ഒരു ഉദാഹരണമാണ്. ഉൽപ്പന്നത്തെക്കുറിച്ചുള്ള ആശയപ്പിറവി മുതൽ ഉത്പ്പന്നം ലോഞ്ച് ചെയ്യുകയും അതിനു ശേഷവും അതേക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്. അതിനായി പേര് പ്രഖ്യാപിക്കൽ, ടീസർ വീഡിയോകൾ പുറത്തിറക്കൽ, അങ്ങേയറ്റം പരീക്ഷണാത്മകമായ മാധ്യമ ഡ്രൈവുകൾ , അതുപോലെ ലോഞ്ചിങ്ങിനു തൊട്ടുമുമ്പ് പ്രമുഖ കായിക ഇനങ്ങളിൽ പ്രദർശിപ്പിക്കൽ തുടങ്ങിയവയിൽ എല്ലാം ഉൾപ്പെട്ടിരുന്നു. ഐപിഎല്ലിൽ പ്രമുഖമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു.
ഡാറ്റ: ടാർഗെറ്റ്ഡ് മാർക്കറ്റിംങ്ങിലെ പ്രധാന ഘടകം
ഡിജിറ്റൽ സംവിധാനങ്ങൾ വ്യവസായങ്ങളിലുടനീളം ഡാറ്റയുടെ പ്രാധാന്യം വർധിപ്പിക്കുകയും വാഹന നിർമ്മാതാക്കൾക്കിടയിലെ പ്രവർത്തനങ്ങളുടെ നട്ടെല്ലായി അത് മാറുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യാനുള്ള കഴിവ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനികളെ സഹായിക്കുന്നു. ഉപഭോക്താക്കളുടെ ഇടയിൽ തങ്ങളുടെയും എതിരാളികളുടെയും ഉത്പന്നങ്ങളോടുള്ള താത്പര്യത്തെ വിശകലനം ചെയ്യാൻ വാഹന നിർമ്മാതാക്കൾ ഡാറ്റാ ഉപയോഗിക്കുന്നു. അത് തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ആകൃഷ്ടരായ നിർദിഷ്ട ഉപഭോക്തൃ വിഭാഗങ്ങളെ തിരിച്ചറിയാൻ അവരെ സഹായിക്കുകയും കൂടുതൽ ശക്തമായി ലക്ഷ്യമിടേണ്ട ഉപഭോക്തൃ വിഭാഗത്തെ കണ്ടെത്തുന്നതിനു സഹായിക്കുകയും ചെയ്യുന്നു.
അതിനാൽ, വാഹന കമ്പനികൾ ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രായം കുറഞ്ഞ ടാർഗറ്റ് ഗ്രൂപ്പുകളെയാണ് ആകർഷിക്കുന്നത്. 25നും 34നുമിടയിൽ പ്രായമുള്ള അത്തരം വ്യക്തികളുടെ എണ്ണം കഴിഞ്ഞ 2 വർഷത്തിനിടെ 43 ശതമാനത്തിൽ നിന്ന് 61 ശതമാനമായി ഉയരുകയുണ്ടായി. അതുപോലെ, കഴിഞ്ഞ 2 വർഷത്തിനിടെ വാഹന വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളുടെ എണ്ണം 9 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നിട്ടുണ്ട്. കൂടാതെ, ഭൂമിശാസ്ത്ര കണക്കനുസരിച്ച് ജനസംഖ്യാപരമായ കണക്കുകളിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ കൂടുതൽ വാങ്ങുന്നവർ മെട്രോ-ഇതര നഗരങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നുമുള്ളവരാണ്. തത്ഫലമായി ആദ്യമായി വാഹനം വാങ്ങുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.
വാഹന മുൻഗണനയുടെ കാര്യമെടുത്താൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലും വമ്പിച്ച വളർച്ച ഉണ്ടായിട്ടുണ്ട്. ഇപ്പോൾ എസ്‌യുവി വിപണിയിൽ 50 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് കോംപാക്റ്റ് എസ്.യു.വി. സെഗ്‌മെൻറ് ആണ്. മാത്രമല്ല, പ്രീമിയം ഹാച്ച്ബാക്കുകൾ അല്ലെങ്കിൽ കോംപാക്റ്റ് സെഡാനുകളാണ് ഇപ്പോൾ ഒരു കുടുംബത്തിന്റെ ആദ്യത്തെ കാർ മുൻഗണനയിൽ വരുന്നത് – ഒരു എൻട്രി ലെവലിലുള്ള അല്ലെങ്കിൽ മിഡ് ലെവലിലുള്ള ഹാച്ച്ബാക്കിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഇത്.