ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 1200 വര്‍ഷം പഴക്കമുള്ള മാര്‍ബിള്‍ കുരിശ് കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ബാള്‍ട്ടിസ്ഥാന്‍ വൈസ് ചാന്‍സലര്‍ മുഹമ്മദ് നയിം ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബാള്‍ട്ടിസ്ഥാനിലെ കവാര്ഡോയില് സിന്ധു നദിയോട് ചേര്‍ന്നുള്ള മലനിരകള്‍ക്കു മുകളില്‍ കുരിശ് കണ്ടെത്തിയത്.
ക്രൈസ്തവ മതം ഇവിടെ നിലനിന്നിരുന്നുവെന്നുള്ള സൂചനയാണ് കുരിശിന്റെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഇതോടൊപ്പം
പള്ളിയും ക്രൈസ്തവ ഭവനങ്ങളും ഉണ്ടായിട്ടുണ്ടാവാം എന്നാണ് അനുമാനം. ഇതേക്കുറിച്ചു കൂടുതൽ പഠനം നടത്താനാണ് ബാള്‍ട്ടിസ്ഥാന്‍ യൂണിവേഴ്സിറ്റിയുടെ പദ്ധതി. യൂറോപ്പിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെ ആയിരിക്കും പഠനം നടത്തുക.
1000 മുതൽ 1200 വർഷത്തെ പഴക്കം കണക്കാക്കിയ കുരിശിന് 3.4 ടൺ ഭാരമുണ്ട്. 7 അടി നീളവും 6 അടി വീതിയുമുണ്ട്. പ്രാഥമിക പരിശോധനയിൽ കണക്കിയ കാലപ്പഴക്കം കൂടുതൽ പരിശോധനകൾക്ക് ശേഷം സ്ഥിരീകരിക്കും. ഗവേഷകൻ വാജിദ് ബാട്ടി പറയുന്നത്, ഇതൊരു തൊമാനിയൻ കുരിശാണ്, ഈ ഉപഭൂഖണ്ഡത്തിൽ നിന്ന് ലഭിക്കുന്നതിൽ ഏറ്റവും വലിയവയിൽ ഒന്നുമാണ് എന്നുമാണ്.
നോർമൻ ഗിൽ എന്ന കത്തോലിക്കാ വിശ്വാസിയായ കറാച്ചി സ്വദേശി കുരിശ് കണ്ടെത്തിയതിൽ ഏറെ ആഹ്ലാദം പ്രകടിപ്പിച്ചു. കുരിശുമായി ബന്ധപ്പെട്ട് നടക്കുന്ന പഠനങ്ങൾ പൂർത്തിയാകുന്ന മുറക്ക് വിശ്വാസികൾക്ക് കുരിശ് കാണാനും പ്രദേശം സന്ദർശിക്കാൻ അവസരം ഒരുക്കണമെന്നും ഗിൽ ആവശ്യപ്പെട്ടു.