ഹൈദരാബാദ്: കോവിഡ് പരിശോധനയ്ക്ക് നൂതന കിറ്റ് വികസിപ്പിച്ചെടുത്ത് ഹൈദരാബാദ് ഐ.ഐ.ടിയിലെ ഗവേഷകര്‍ . 20 മിനുട്ടിനുള്ളില്‍ ഫലം നല്കാന് സാധിക്കുമെന്നതാണ് ഈ കിറ്റിന്റെ പ്രത്യേകത. കൂടാതെ RT-PCR(റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ) ഇതിന് ആവശ്യമില്ല.
ഹൈദരാബാദിലെ ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഫീല്‍ഡ് ടെസ്റ്റ് കഴിഞ്ഞ് ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ് കിറ്റ് വികസിപ്പിച്ചെടുത്ത ഗവേഷക സംഘം.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫ. ശിവ ഗോവിന്ദ് സിംങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ധനസഹായം ലഭിച്ചുകഴിഞ്ഞാല്‍ വന്‍ തോതില്‍ കിറ്റ് നിര്‍മ്മിക്കാനാണ് ഇവരുടെ തീരുമാനം.
ഇപ്പോള്‍ ഒരു ടെസ്റ്റിന് 600 രൂപ വച്ചാണ് ഈടാക്കുന്നത്, കൂടുതല്‍ എണ്ണം വികസിപ്പിച്ചെടുത്ത് കഴിഞ്ഞാല്‍ വില 350 വരെ താഴുമെന്നാണ് ഗവേഷകര്‍ പറയുന്നത്.