കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ മേഖലക്ക് കൈതാങ്ങാവാൻ പ്രതിഫലം കുറക്കാനൊരുങ്ങി കീർത്തി സുരേഷ്. ഇനിയുള്ള സിനിമകളില്‍ നിലവിലുള്ള പ്രതിഫലത്തേക്കാള്‍ മുപ്പത് ശതമാനം കുറച്ച് വാങ്ങാനാണ് താരത്തിന്റെ തീരുമാനം. ഈ തീരുമാനമെടുക്കുന്ന ആദ്യ മുൻനിര നായികയാണ് കീർത്തി.
കീര്‍ത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം ‘പെന്‍ഗ്വിന്‍’ ഒ ടി ടി പ്ലാറ്റ്ഫോം വഴി നേരിട്ട് പ്രേക്ഷകരിലേക്കെത്തും. ഈ മാസം 19 ന് റിലീസ് ചെയ്യുന്ന ചിത്രം ചിത്രം ആമസോണ്‍ പ്രൈമിലൂടെ കാണാനാവും. ഈ മിസ്റ്ററി ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഈശ്വര്‍ കാര്‍ത്തിക്ക് ആണ്. കാര്‍ത്തിക് സുബ്ബരാജ് ആണ് നിർമാതാവ്.
നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘മിസ്സ് ഇന്ത്യ’ യും റിലീസ് ആവാനുണ്ട്. സംവിധായകന്‍ ഹരി, വിജയ് ആന്റണി, ഹരീഷ് കല്യാണ്‍ തുടങ്ങിയ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു.