ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങളായി മനുഷ്യന് ഭൂമുഖത്ത് പാര്‍പ്പുറപ്പിച്ചിട്ട്. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന വൈറസുകളുടെ ചരിത്രത്തിനും അത്രത്തോളം തന്നെ പഴക്കം കാണും. എന്നാല്‍ വൈറസുകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ അനേകമാളുകളെ കൊന്നൊടുക്കുന്ന സാഹചര്യമുണ്ടായത് നവീനശിലായുഗം മുതലാണ്.
100 വര്‍ഷത്തെ ഇടവേളയില്‍ ലോകത്തെ വിറപ്പിച്ച മഹാവ്യാധികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത്. യാദൃച്ഛികമാണെങ്കിലും കൃത്യമായി 100 വര്‍ഷം കൂടുമ്പോള്‍ മഹാരോഗങ്ങള്‍ ലോകമെങ്ങും പടര്‍ന്നുപിടിക്കുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ജൈവായുധമെന്ന നിലയിൽ പ്ലേഗിന് ഒരു നീണ്ട ചരിത്രമുണ്ട്.പുരാതന ചൈനയിലും മധ്യകാല യൂറോപ്പിലും ശത്രുക്കളുടെ ജലവിതരണത്തെ മലിനമാക്കുന്നതിന് മൃഗങ്ങളുടെയും മനുഷ്യരുടെയും ശവങ്ങൾ ഉ പയോഗിച്ചതായി പറയുന്നു .
ജസ്റ്റെനിയൻ (Justinian) പ്ലേഗ് എന്നറിയപ്പെടുന്ന – ക്രിസ്തബ്ദതിന്റെ തുടക്കത്തിൽ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 0542-ഇൽ തുടങ്ങിയ വൻ മഹാമാരി (great pandemic) – 100 ദശലക്ഷം പേരെയും, 1346-ൽ ആരംഭിച്ച്, മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 ദശലക്ഷം പേരെയും വക വരുത്തി. മൂന്നാമത്തേത് 1894-ഇൽ ആരംഭിച്ച് 1930 വരെ നീണ്ടു നിന്നു. 1950-ഇൽ 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984-ഇൽ 3,037 മരണങ്ങളായി കുറഞ്ഞു. 2001-ൽ 175 മരണങ്ങൾ മാത്രമേ ഉണ്ടായുള്ളൂ.
ചരിത്രാതീത കാലങ്ങളെക്കുറിച്ചുള്ള സൂചകങ്ങളായി പരിഗണിക്കുന്ന മതഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ വരുന്നു. പ്ലേഗ് എന്ന പകർച്ചവ്യാധിയെക്കുറിച്ച് വേദപുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ചത്ത എലികളെ കണ്ടാൽ ഉടൻ തന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്ന് ഭാഗവതത്തിൽ ഉപദേശിക്കുന്നതും ഇതിനോടനുബന്ധിച്ചായിട്ടാണ് കരുതപ്പെടുന്നത്.
വളരെ വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, 1994 സെപ്തംബറിൽ ഗുജറാത്തിലെ തീരദേശ പട്ടണമായ സൂററ്റിൽ പ്ലേഗ് പൊട്ടിപ്പടരുകയുണ്ടായി. ദൽഹി ,മുംബൈ , കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 4780 കേസ്സുകൾ റിപ്പോർട്ട് ചെയ്തതിൽ , 167 കേസ്സുകൾ സ്ഥിരീകരിക്കപ്പെടുകയും 57 മരണങ്ങളും ഉണ്ടായി. ഇന്ത്യൻ ആരോഗ്യ മന്ത്രാലയം അവസാനമായി റിപ്പോർട്ട് ചെയ്ത 16 കേസുകളും 4 മരണങ്ങളും , ഹിമാചൽ പ്രദേശിലെ സിംല ജില്ലയിൽപ്പെട്ട ഹാറ്റ് കൊടി (Hat Koti ) ഗ്രാമത്തിൽ നിന്നും 19 ഫെബ്രുവരി 2002 ല്‍ ആയിരുന്നു.
പ്ലേഗ് ബാധിച്ച എലിച്ചെള്ള് (Rat flea) കടിക്കുകയോ, രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ ,അപൂർവമായി ശ്വസിക്കുന്നതിലൂടെയോ , രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷ്യർക്കും ചെറു മൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത് . ഒരു സ്ഥലത്ത് പ്ലേഗ് ബാധ ഉണ്ടായാൽ ആദ്യം ചത്ത് വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേക്ഷിച്ച് , എലിച്ചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യരെ കടിക്കും. ഒരേ സമയം അനേകർക്ക് രോഗബാധ ഉണ്ടാകും. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ രോഗ മരണ നിരക്ക് (case fatality rate ) മുപ്പതു മുതൽ അറുപതു ശതമാനം ആണ്.
ഇതേ കാലയളവിൽ തന്നെ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മറ്റൊരു മഹാമാരിയായിരുന്നു വസൂരി. പഴയ റോമാസാമ്രാജ്യത്തിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ഇത് വലിയതോതിലുള്ള മരണത്തിന് ഇടയാക്കി. ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകൾ വസൂരിമൂലം മരിച്ചു എന്നാണ് കണക്കാക്കുന്നത്. കൃത്യമായ ചികിത്സയില്ലാത്തതും സമൂഹത്തിൽ നിലനിന്ന അന്ധവിശ്വാസങ്ങളും മരണസംഖ്യ വർധിക്കാൻ കാരണമായി. ജപ്പാൻ, ഈജിപ്ത്, പശ്ചിമേഷ്യ എന്നീ രാഷ്ട്രങ്ങളായിരുന്നു അസുഖത്തിന്റെ വിപത്തുകൾ നേരിട്ടത്.
ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങളായി മനുഷ്യന് ഭൂമുഖത്ത് പാര്‍പ്പുറപ്പിച്ചിട്ട്. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന വൈറസുകളുടെ ചരിത്രത്തിനും അത്രത്തോളം തന്നെ പഴക്കം കാണും. എന്നാല്‍ വൈറസുകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ അനേകമാളുകളെ കൊന്നൊടുക്കുന്ന സാഹചര്യമുണ്ടായത് നവീനശിലായുഗം മുതലാണ്. ഏതാണ്ട് 12000 വര്‍ഷം മുന്‍പ് മനുഷ്യന് കൃഷി ആരംഭിക്കുകയും ഒരു സ്ഥലത്ത് കൂട്ടമായി താമസിക്കാന്‍ തുടങ്ങുകയും ചെയ്തത് മുതലാണ് വൈറസുകളുടെ സുവര്‍ണകാലവും തുടങ്ങുന്നത്. പടര്‍ന്നുപിടിക്കാനും കുറേക്കാലം അടങ്ങിക്കിടന്ന് അനുകൂല സാഹചര്യങ്ങളില്‍ വലിയ രോഗബാധകള്‍ ഉണ്ടാക്കാനുമുള്ള സാഹചര്യം വൈറസുകള്‍ക്ക് തുറന്നുകിട്ടി. മനുഷ്യനെ മാത്രമല്ല സസ്യങ്ങളെയും മൃഗങ്ങളെയും ബാധിച്ചു.
1920-ലാണ് ലോകത്ത് വിവിധ രാജ്യങ്ങളില്‍ സ്പാനിഷ് ഫ്ലൂ പടര്‍ന്നത്. സ്പാനിഷ് ഫ്ലൂ ബാധിച്ച് 10 കോടിയോളം ആളുകള്‍ മരിച്ചതായാണ് കരുതുന്നത്. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കിയ പകര്‍ച്ചവ്യാധി എന്ന റെക്കോര്‍ഡ് സ്പാനിഷ് ഫ്ലൂവിനാണ്.
വൈറസുകളുടെ ലോകത്തേക്ക് ഇന്ത്യയുടെ സംഭാവനയാണ് വസൂരി വൈറസ്. ഏതാണ്ട് 11000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ വച്ചാണ് എലികളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ്എ ത്തിയത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. നാം തുടച്ചുനീക്കിയ അപൂര്‍വം രോഗങ്ങളിലൊന്നും വസൂരി ആണ്. എഡ്വേര്‍ഡ് ജെന്നര്‍ വികസിപ്പിച്ചെടുത്ത വാക്സിനാണ് വസൂരി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സഹായിച്ചത്.
രണ്ടു പതിറ്റാണ്ടുകളായി വലിയ പൊതുജനാരോഗ്യ പ്രശ്നമായിരുന്ന സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണം കൊറോണ വൈറസ് കുടുംബമായിരുന്നു. കൊറോണ വൈറസ് കുടുംബത്തിലെ പുതിയൊരു അംഗമാണ് 2019 ലെ നോവല്‍ കൊറോണ ഔട്ട് ബ്രേക്കിന് കാരണമായത്. വായുവിലൂടെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സ്വഭാവമുള്ളതിനാല്‍ തടഞ്ഞു നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ് ഇത്. നിപ, എബോള, വെസ്റ്റ് നൈല്‍ വൈറസുകള്‍ വിവിധ കുടുംബങ്ങളില്‍ പെടുന്ന വൈറസുകളാെണങ്കിലും ഉയര്‍ന്ന മരണനിരക്കും താരതമ്യേന പുതിയ അസുഖങ്ങളാണ് എന്നതും കൊണ്ട് ഇവയെ ഒരുമിച്ച് പരിഗണിക്കാം. എബോള കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അത് വന്നയിടങ്ങളില്‍ വളരെ ഭീതിദമായ ഒരു സാഹചര്യമാണ് ആ രോഗം സൃഷ്ടിച്ചത്. നിപ്പ കേരളത്തില്‍ 80 ശതമാനത്തിനു മുകളിലുള്ള മരണനിരക്കാണ് ഉണ്ടാക്കിയത്. കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസും ഉയര്‍ന്നുവരുന്ന ഒരു ഭീഷണിയാണ്.