ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് സേവനമായ ഗൂഗിള്‍ മീറ്റ് ഉടൻ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള ജിമെയില്‍ അപ്ലിക്കേഷനിൽ സംയോജിപ്പിക്കും. ഗൂഗിൾ മീറ്റ് ടാബ് ജിമെയിൽ വെബ് ക്ലയന്റിലേക്ക് കമ്പനി സംയോജിപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
വെബ് പതിപ്പ് പോലെ തന്നെ ജിമെയില്‍ അപ്ലിക്കേഷനിലെ മീറ്റ് ടാബ് ഉപയോക്താക്കളെ ഒരു മീറ്റ് കോളിൽ പങ്കുചേരാനോ, ആരംഭിക്കാനോ അനുവദിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് വരാനിരിക്കുന്ന മീറ്റ് കോളുകൾ കാണാനും, ഒപ്പം ഗൂഗിള്‍ കലണ്ടർ ഉപയോഗിച്ച് ഒരെണ്ണം ഷെഡ്യൂൾ ചെയ്യാനുമുള്ള ഓപ്ഷനുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീടുകളില്‍ തന്നെ കഴിയുകയും, ഓൺലൈനിൽ സമയം ചെലവഴിക്കുകയും ചെയ്യുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗൂഗിള്‍ മീറ്റിന് മികച്ച് സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.