കാബൂൾ: അതിർത്തി കടന്ന് അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമനാം നടത്തി പാക്കിസ്ഥാൻ. സ്ത്രീകളും കുട്ടികളും അടക്കം എട്ടുപേർ കൊല്ലപ്പെട്ടെന്ന് താലിബാൻ. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ പാക്കിസ്ഥാൻ വിമാനം പാക്ക് അതിർത്തിക്കു സമീപമുള്ള ഖോസ്ത്, പക്തിക പ്രവിശ്യകളിൽ ബോംബാക്രമണം നടന്നത്.
അഫിഗാനിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് പാക്കിസ്ഥാന്റെ നടപടി അപലപിച്ച താലിബാൻ വക്താവ് സബിഹുല്ലാ മുജാഹിദ്ആരോപിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, അടുത്തിടെയായി പാക്കിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇതു താലിബാൻ നിഷേധിക്കുകയും ചെയ്തു.
ശനിയാഴ്ച പാക്കിസ്ഥാനിൽ വീണ്ടും ഉണ്ടായ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികരുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കവെ പാക്ക് അതിർത്തിയിലോ വീടുകളിലോ രാജ്യത്തോ കടന്ന് ഭീകരവാദം നടത്തിയാൽ അത് ആരാണെന്നോ, ഏതു രാജ്യമാണെന്നോ നോക്കാതെ ശക്തമായി മറുപടി നല്കുമെന്ന് സർദാരി പറഞ്ഞിരുന്നു. ഈ പ്രസ്താവനക്ക് പിറകേയാണ് വ്യോമാക്രമണം ഉണ്ടായത്.
അഫ്ഗാൻ അതിർത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ താലിബാൻ ആണ് ആക്രമണങ്ങൾക്കു കാരണമെന്നാണ് കരുതുന്നത്. എന്നാൽ തീവ്രവാദികൾക്ക് അഫ്ഗാൻ പ്രദേശം ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്നും, സ്വന്തം പ്രദേശങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയുടെയും അവിടെയുള്ള പ്രശ്നങ്ങളുടെയും പേരിൽ അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും താലിബാൻ വക്താവ് മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.