പട്ന: ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും ലോക് ജനശക്തി രാംവിലാസ് പസ്വാന് 5 സീറ്റിലും മത്സരിക്കും. ജിതിന് റാം മാഞ്ചിയുടെ അവാം മോര്‍ച്ച സെക്യുലറിനും ഉപേന്ദ്ര കുശ്വയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒരോ സീറ്റ് വീതവും നല്‍കിയിട്ടുണ്ട്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റിൽ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്. ഇത്തവണ ബിജെപി 17 സീറ്റുകൾ നിലനിർത്തിയപ്പോൾ ജെഡിയു ഒരു സീറ്റ് വീട്ടുനൽകി 16 സീറ്റിലാണ് മത്സരിക്കുന്നത്. എൽജെഡിക്കും ഒരു സീറ്റിൽ കുറവ് വന്നിട്ടുണ്ട്. 2019ൽ ലോക്ജനശക്തിക്ക് 6 സീറ്റാണ് മത്സരിക്കാൻ നല്‍കിയിരുന്നത്.
എന്നാല്‍ പിന്നീട് ലോക്ജനശക്തി പിളരുകയും രാംവിലാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാനും സഹോദരന് പശുപതി പരസും രണ്ട് ചേരിയിലായിരുന്നു. ഇത്തവണ ചിരാഗിനെ ഒപ്പം നിര്‍ത്താനാണ് എന്‍ഡിഎ തീരുമാനിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കാനാണ് പശുപതി പരസ് നേതൃത്വം നല്കുന്ന ലോക്ജന ശക്തി തീരുമാനിച്ചിരിക്കുന്നത്. 2019ല്‍ മത്സരിച്ച 17 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ജെഡിയു 16 സീറ്റിലും എല്‍ജെപി 6 സീറ്റിലും വിജയിച്ചിരുന്നു.