ഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും ഡിവൈഎഫ്ഐയും വിവിധ സംഘടനകൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവിധ സംഘടനകൾ നൽകിയ ഹർജികൾ എല്ലാം ഒരു ദിവസം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു. ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് നേതാക്കൾ ഡൽഹിയിലെത്തി.മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലാണ് മുസ്ലിം ലീഗിനു വേണ്ടി ഇന്ന് സുപ്രീംകോടതിയിൽ ഹാജരാക്കുന്നത്. ഇതിന് മുന്നോടിയായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കപിൽ സിബലിന്റെ ഡൽഹിയിലെ വസതിയിലെത്തി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയാണ് പോരാട്ടം. നിയമപരമായും രാഷ്ട്രീയപരമായും ഈ പോരാട്ടത്തിൽ മുസ്ലിം ലീഗ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.