കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് വേനൽക്കാല ഷെഡ്യൂളിൽ പ്രതിദിനം 360-ലധികം ഫ്ലൈറ്റുകൾ നടത്തും, അന്താരാഷ്ട്ര സർവീസുകൾ 20 ശതമാനത്തിലധികം ഉയരും. അവധിക്കാല ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം സർവിസാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ 259 ആഭ്യന്തര സർവിസുകളും 109 അന്താരാഷ്ട്ര സർവിസുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിദിനം 55 ആഭ്യന്തര സർവിസും 19 അന്താരാഷ്ട്ര സർവിസും കൂടുതലുണ്ട് -ആഭ്യന്തര സർവിസില്‍ 25 ശതമാനത്തിന്റെയും അന്താരാഷ്ട്ര സർവിസില്‍ 20 ശതമാനത്തിന്റെയും വര്‍ധന.
അബൂദബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസുകൾ വർധിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മംഗളൂരു, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അയോധ്യ, വാരണസി എന്നിവിടങ്ങളില്‍നിന്നുള്ള ആഭ്യന്തര, അന്തര്‍ദേശീയ സർവിസുകളുടെ എണ്ണം കൂടി വർധിപ്പിച്ച് വേനൽക്കാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.