തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ പ്രചാരണം തനിക്കെതിരെ മാത്രമാണെന്ന് കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ. ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ ബിജെപി വിരുദ്ധ വോട്ടുകൾ സിപിഐ ഭിന്നിപ്പിക്കുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നും ശശി തരൂർ പ്രതികരിച്ചു.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. സിപിഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.