ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. 17 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 102 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19 വെള്ളിയാഴ്ച ആണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്നത്.
തമിഴ്നാട്-39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്-5, അസം -5, മഹാരാഷ്ട്ര-5, ബിഹാർ-4, പശ്ചിമ ബംഗാൾ-3, അരുണാചൽ പ്രദേശ്-2, മണിപ്പൂർ-2, മേഘാലയ-2, ഛത്തീസ്ഗഡ്-1, മിസോറാം-1, നാഗലാൻഡ്-1, സിക്കിം-1, ആന്തമാൻ നിക്കോബാർ ദ്വീപ്സ്-1, ജമ്മു കശ്മീർ-1, ലക്ഷദ്വീപ് -1, പുതുച്ചേരി-1 എന്നിവയാണ് ആദ്യ ഘട്ടത്തിൽ പോളിങ് നടക്കുന്ന സംസ്ഥാനങ്ങൾ.
മാർച്ച് 16നാണ് ലോക്സഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിന്.