മൂവാറ്റുപുഴ: പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
വിചാരണ സമയത്ത് ഇരയുടെ അമ്മയും രണ്ട് സഹോദരങ്ങളും കൂറുമാറിയ കേസാണിത്. മറ്റ് സാക്ഷികളുടെ മൊഴിയും പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളും രേഖകളും കണക്കിലെടുത്ത കോടതി പ്രതിക്ക് 30 കൊല്ലം കഠിന തടവടക്കമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്. ജമുന ഹാജരായി. സ്റ്റേഷന് ഓഫീസര്‍ ടി.എ. യൂനസ്, എസ്.ഐ. വി.കെ. ശശികുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സൈനബ, സജനി, വി.എം. രഘുനാഥ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.