കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു.
കോൺഗ്രസിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യനായിരുന്നു തുടർന്നാണ് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടന്നത്.
17 അംഗ ഭരണസമിതിയിൽ 7 വീതം അംഗങ്ങളുടെ പിന്തുണ യുഡിഎഫ്, എൽ ഡി എഫ് സ്ഥാനാർഥികൾക്ക് ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ ലിസമ്മ മത്തച്ചൻ പ്രസിഡന്റാവുകയായിരുന്നു.