കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് റിസീവബിള്‍ ഡിസ്ക്കൗണ്ടിങ് സിസ്റ്റം (ടിആര്‍ഡിഎസ്) പ്ലാറ്റ്ഫോമായ ഇന്‍വോയ്സ്മാര്‍ട്ട് എംഎസ്എംഇ മേഖലയ്ക്കായി നടത്തിയ ഇന്‍വോയ്സ് ഫിനാന്‍സിങ് 1 ലക്ഷം കോടി രൂപയിലെത്തി.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടിആര്‍ഡിഎസ് പ്ലാറ്റ്ഫോമെന്ന നേട്ടവും ഇതോടെ ഇന്വോയ്സ്മാര്ട്ടിനു സ്വന്തമായി. ഫിന്‍ടെക് മേഖലയിലെ മുന്‍നിര സപ്ലെചെയിന്‍ പോര്‍ട്ടലായും ഇന്‍വോയ്സ്മാര്‍ട്ട് മാറി.
ഇന്‍വോയ്സ് ഫിനാന്സിങിന്റെ കാര്യത്തില്‍ 2023 സാമ്പത്തിക വര്‍ഷം മികച്ച മുന്നേറ്റം നടത്തിയ ഇന്‍വോയ്സ്മാര്‍ട്ട് 28,000-ത്തില്‍ ഏറെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷനാണ് നടത്തിയിരിക്കുന്നത്.
5000ത്തിലേറെ പോസ്റ്റല്‍ കോഡുകളിലായാണ് ഇടപാടുകള്‍ നടത്തുന്നത്. പ്രതിമാസം 5000 കോടി രൂപയിലേറെ സാമ്പത്തിക സഹായങ്ങളാണ് ഇപ്പോള്‍ നല്കി വരുന്നത്.
ഇന്‍വോയ്സ് ഫിനാന്സിങിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ മാറ്റിയെടുത്ത ഇന്‍വോയ്സ്മാര്‍ട്ട് 25 ലക്ഷത്തിലേറെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ഇന്വോയ്സുകള്ക്കാണ് വായ്പകള്‍ നല്‍കിയിട്ടുള്ളത്.
ഇന്വോയ്സ്മാര്ട്ടിന്റെ ആധുനിക സാങ്കേതികവിദ്യയുടെ ശക്തമായ സാമ്പത്തിക സേവനങ്ങളും ഈ രംഗത്തെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയെന്ന് ഇന്‍വോയ്സ്മാര്‍ട്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രകാശ് ശങ്കരന് പറഞ്ഞു.