കളമശ്ശേരി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ കമ്പനി ആയ അഡീഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴില്‍ അന്വേഷകര്‍ക്കു നവയുഗ കോഴ്സുകള്‍ പൂര്‍ണമായും സൗജന്യമായി നല്കുന്നു.
ന്യൂനപക്ഷ വിഭാഗത്തിലെ ബി.പി.എല്‍ വിഭാഗക്കാര്‍ക്കും എ.എല്‍ വിഭാഗത്തില്‍ വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെയുമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ് ഇന്‍ ബയോമെഡിക്കല്‍ എക്വിപ്മെന്റ്, കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ തൊഴില്‍ അന്വേഷകരെ 60 : 40 എന്ന അനുപാതത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
താല്പര്യമുള്ളവര് ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം : https://link.asapcsp.in/freebiomedical
കോഴ്സുകളുടെ യോഗ്യതയും മറ്റു വിവരങ്ങള്‍ക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.asapkerala.gov.in സന്ദര്‍ശിക്കുകയോ 9778598336 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.