തൃശ്ശൂര്‍: മണപ്പുറം പ്രീമിയം ഫിറ്റ്‌നസ് സെന്റര്‍ സംഘടിപ്പിച്ച മൂന്നാമത് മിസ്റ്റര്‍ മണപ്പുറം 2024 ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടം നേടി മൂസാദിഖ് മൂസ. പുരുഷ വിഭാഗത്തില്‍ ജൂനിയര്‍ മിസ്റ്റര്‍ മണപ്പുറം 2024 ആയി അബ്ദുല്‍ വാഹിദ് മലപ്പുറത്തിനെയും, മിസ്റ്റര്‍ മണപ്പുറം മെന്‍സ് ക്ലാസിക് 2024 ആയി റംഷി മലപ്പുറത്തിനെയും തിരഞ്ഞെടുത്തു. വനിത വിഭാഗത്തില്‍ വിമന്‍സ് വെല്‍നെസ്സ് ആയി സാന്ദ്രാ തൃശ്ശൂരിനെയും, വിമന്‍സ് ഫിറ്റ്‌നസ് പെര്‍ഫോമറായി അഖില തൃശ്ശൂരിനെയും, വിമന്‍സ് ബോഡി ബില്‍ഡിങ് ചാമ്പ്യനായി ജെന്നി ജോസഫിനെയും (മണപ്പുറം പ്രീമിയം ഫിറ്റ്‌നസ് സെന്റര്‍) തിരഞ്ഞെടുത്തു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. പ്രസാദ് ‘മിസ്റ്റര്‍ മണപ്പുറം 2024’ പരിപാടി ഉത്ഘാടനം ചെയ്തു. ബേബി പ്ലാക്കൂട്ടം അധ്യക്ഷനായ ചടങ്ങില്‍ മണപ്പുറം ഫിറ്റ്‌നസ് ഡയറക്ടര്‍ റഫീഖ് റോഷ് സ്വാഗതം പറഞ്ഞു.
മുഖ്യാത്ഥികളായ വലപ്പാട് സബ് ഇസ്‌പെക്ടര്‍ ഓഫ് പോലീസ് സലിം കെ. എം, ജോണ്‍ പുളിക്കല്‍, പ്രൊഫസര്‍ സരസ്വതി, കാര്‍ത്തിക ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി നൂറോളം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്.
സമ്മാന തുകയായി മൂസാദിഖ് മൂസ മലപ്പുറത്തിന് 50000 രൂപയും, മറ്റ് മത്സര വിഭാഗത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപയും ട്രോഫിയും, മെഡലും, സെര്‍ട്ടിഫിക്കറ്റുകളും നല്‍കി. മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, സിഎഫ്ഒ ഫിഡല്‍ രാജ് എന്നിവര്‍ വിജയികളെ ആദരിച്ചു.