ആഗോളതലത്തിൽ വമ്പൻ ഹിറ്റായി മാറിയ ‘ഫൈറ്റർ’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു

ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഫൈറ്റർ’. ജനുവരി 25നാണു ചിത്രം തിയറ്ററുകളിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഇന്നലെ അർധരാത്രി മുതൽ ചിത്രം നെറ്റ്ഫ്ലിസിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. 

ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 150 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഫൈറ്റർ.

ആഗോളത്തലത്തിൽ ഏകദേശം 400 കോടിയോളം ഫൈറ്റർ ബോക്സ്ഓഫീസിൽ നേടി. ഇതോടെ ഫൈറ്റർ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി

വിയാകോം 18 സ്റ്റുഡിയോസും മാർഫ്ലിക്സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹൃത്വിക് റോഷന്റെ തന്നെ വാർ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദാണ് ഫൈറ്ററും ഒരുക്കിയിരിക്കുന്നത്.

2019-ലെ പുൽവാമ ആക്രമണം, 2019-ലെ ബാലാകോട്ട് വ്യോമാക്രമണം, 2019-ലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഏറ്റുമുട്ടൽ തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ചിത്രത്തിൽ പരാമർശിക്കുന്നു. സച്ചിത് പൗലോസ് ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിശാൽ ശേഖർ എന്നിവർ ചേർന്നാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.