നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിൽ നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’.
‘ജനഗണമന’ എന്ന സൂപ്പർഹിറ്റിനു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മെയ് ഒന്നിനാണ് ലോകവ്യാപകമായി ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ പ്രോമോ വീഡിയോ സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’.
‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ്.
ഛായാഗ്രഹണം -സുദീപ് ഇളമൻ. സംഗീതം -ജെയ്ക്സ് ബിജോയ്. സഹനിർമ്മാതാവ് -ജസ്റ്റിൻ സ്റ്റീഫൻ.
ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ -അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ -പ്രശാന്ത് മാധവൻ, വസ്ത്രലങ്കാരം -സമീറ സനീഷ്.
മേക്കപ്പ് -റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ -SYNC സിനിമ, ഫൈനൽ മിക്സിങ് -രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് -ബബിൻ ബാബു.
പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ, ലൈൻ പ്രൊഡക്ഷൻ -റഹീം പി എം കെ (ദുബായ്). ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് -ഗോകുൽ വിശ്വം, കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ -ബില്ലാ ജഗൻ, പിആർഒ -മഞ്ജു ഗോപിനാഥ്, ഡിസൈൻ -ഓൾഡ്മങ്ക്സ്, സ്റ്റിൽസ് -പ്രേംലാൽ, വിഎഫ്എക്സ് -പ്രോമിസ്, മാർക്കറ്റിങ് ബിനു -ബ്രിങ്ഫോർത്ത്, വിതരണം -മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.