വടക്കന്‍ പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന് തൂങ്ങി മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. ചേന്ദമംഗലം സ്വദേശി 64കാരനായ സെബാസ്റ്റ്യന്‍ ആണ് തൂങ്ങി മരിച്ചത്. മകന് സിനോജിന്റെ ഭാര്യ ഷാനുവിനെ കഴുത്തറുത്ത് കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)