റിയാദ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് അഫ്ഗാനെതിരെ പോരാടാനിറങ്ങും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലാണ് ഇന്ത്യ മത്സരിക്കാന്‍ ഇറങ്ങുന്നത്. റാങ്കിങില്‍ താഴെയുള്ള ടീമായ അഫ്ഗാനെതിരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ അനായസ വിജയം പ്രതീക്ഷിക്കുന്നു.
ഈ മത്സരത്തില്‍ ജയിച്ച് മൂന്ന് പോയിന്റുകള്‍ നേടിയാല്‍ ഇന്ത്യ യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് കൂടുതല്‍ അടുക്കും. മൂന്നാം റൗണ്ടിലെത്തിയാല്‍ ഇന്ത്യയുടെ ചരിത്ര നേട്ടമായി അതു മാറുകയും ചെയ്യും. ഗ്രൂപ്പില്‍ ഇന്ത്യ, അഫ്ഗാന്, കുവൈറ്റ്, ഖത്തര്‍ ടീമുകളാണുള്ളത്. ഇന്ത്യ കുവൈറ്റിനെ തോല്‍പ്പിച്ചിരുന്നു. ഖത്തറിനോടു തോറ്റു.
എഎഫ്സി ഏഷ്യന്‍ കപ്പ് പോരാട്ടത്തില്‍ മോശം പ്രകടനം നടത്തി പുറത്തായതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. ഈ നിരാശ മറികടക്കാനുള്ള ശ്രമവും ഇന്ത്യ നടത്തും. അഫ്ഗാനും വന്‍ തോല്‍വികള്‍ നരിട്ട് നില്‍ക്കുകയാണ് ഗ്രൂപ്പില്‍.
മലയാളിതാരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കില്ല. താരത്തിനു പരിക്കാണ് തിരിച്ചടിയായത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ന് രാത്രി 12.30നാണ് പോരാട്ടം.