ഡൽഹി : ക്രിസ്ത്യൻ വിഭാഗത്തിനെതിരെയ ആക്രമണം രാജ്യത്ത് വർധിക്കുന്നുവെന്ന ആരോപണവുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ജനുവരിമുതല്‍ മാർച്ച് 15 വരെ 161 അതിക്രമ സംഭവങ്ങള്‍ ഉണ്ടായതായി സംഘടനയ്ക്ക് വിവരം ലഭിച്ചു. ഛത്തീസ്ഗഡില്‍ 47 അതിക്രമങ്ങളും യുപിയില്‍ 36 അതിക്രമങ്ങളും ക്രിസ്ത്യൻ വിഭാഗത്തിന് നേരെയുണ്ടായെന്നും സംഘടന ആരോപിച്ചു. അതിക്രമങ്ങള്‍ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിവിധ ക്രിസ്ത്യൻ സഭ വിഭാഗങ്ങളിലെ വിശ്വാസികളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം.