തൃശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്.
ഗുരുവായൂര്‍ പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്ത് കൂടി കയറിയത്. ഇന്നലെ രാത്രി എട്ടരയോടെയയിരുന്നു അപകടം.
സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.