ന്യൂഡൽഹി: എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറിയ വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതല്‍ സംഭാവന നല്‍ത്തിയ ആദ്യ 10കമ്പനികളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള തൃണമുൽ കോൺഗ്രസിന് ലഭിച്ചത് 1,198 കോടി രൂപയുമാണ്.
കോണ്‍ഗ്രസിന് 615 കോടി രൂപയും ബോണ്ടുകൾ വഴിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനേക്കാൾ മുന്നിരട്ടി തുകയാണ് കേന്ദ്ര ഭരണ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്.18 കമ്പനികൾ തങ്ങൾ വാങ്ങിയ മൊത്തം ബോണ്ടുതുകയും ബിജെപിക്ക് നൽകി.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പുമായി ബന്ധമുള്ള ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് 385 കോടിയും ശിവസേനയ്ക്ക് 25 കോടിയും തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി സംഭാവന നൽകി. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് എറ്റവും കൂടുതൽ പണം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്തതിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ക്വിക്ക് സപ്ലൈയ്യ ചെയിൻ. ഇവർ 2021-22 നും 2023-24 നും ഇടയിൽ 410 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങുകയും 25 കോടി രൂപ ഒഴികെ എല്ലാം ബി ജെ പിക്ക് നൽകുകയും ചെയ്തു. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എഞ്ചിനിയറിംഗ് നടത്തിയ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും രണ്ട് അനുബന്ധ കമ്പനികളും ചേർന്ന് ബിജെപിക്കും കോൺഗ്രസിനമായി 1,034 കോടി നൽകി. കോൺഗ്രസിന് 320 കോടി രൂപയും ബിജെപിക്ക് 714 കോടിയുമാണ് നൽകിയത്.
ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിംഗ് ബി.ജെ.പിക്ക് കുറഞ്ഞത് 100 കോടി രൂപയും വൈഎസ്ആർ കോൺഗ്രസിന് 150 കോടിയും നൽകി. ഏറ്റവും കൂടുതൽ മാർട്ടിൻ സംഭാവന ചെയ്തിരിക്കുന്നതും പശ്ചിമബംഗാൾ ഭരണ പാർട്ടിയില്ല തൃണമൂൽ കോൺഗ്രസിനും തമിഴ്നാട് ഭരണ പാർട്ടിയായ ബിജെപിക്കുമാണ്. 535 കോടി ടിഎംസിക്കും 509 കോടി ഡിഎംകെയ്ക്കും നൽകിയി.ഫ്യൂച്ചർ ഗെയിമിംഗ് വാങ്ങിയ 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളുടെ 39 ശതമാനം മമതാ ബാനർജിയുടെ പാർട്ടിക്കും 37 ശതമാനം ലഭിച്ചത് എം.കെ.സ്റ്റാലിൻ്റെ പാർട്ടിക്കുമാണ്.
കൊൽക്കത്തയിൽ ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ, ലിമിറ്റഡ്, എംകെജെ എൻ്റർപ്രൈസസ്, ലിമിറ്റഡ്, മദൻലാൽ ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ 537 കോടിയുടെ ബോണ്ട് വാങ്ങിയതിൽ 60 ശതമാനവും ബിജെപിക്ക് നൽകിയപ്പോൾ 21 ശതമാനം കോൺഗ്രസിനും ലഭിച്ചു. 346 കോടി ബിജെപിക്കും 121 കോടി കോൺഗ്രസിനും ലഭിച്ചു.
എംഇഐ എൽ വാങ്ങിക്കൂട്ടിയ ബോണ്ടുകളിൽ 60 ശതമാനം ബോണ്ടുകളും ബിജെപിക്ക് നൽകി. 584 കോടി രൂപയാണ് കേന്ദ്ര ഭരണ പാർട്ടിക്ക് ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർ സ് ) 195 കോടി രൂപയും (20%), ഡിഎംകെക്ക് 85 കോടി രൂപയും (8.8%) സംഭാവനയായി നൽകി. എംഇഐഎല്ലിൻ്റെ അനുബന്ധ സ്ഥാപനമായ അനുബന്ധ സ്ഥാപനമായ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നൽകിയത് 110 കോടി രൂപയാണ്.
കൊൽക്കത്തയിൽ ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ, ലിമിറ്റഡ്, എംകെജെ എൻ്റർപ്രൈസസ്, ലിമിറ്റഡ്, മദൻലാൽ ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ 537 കോടിയുടെ ബോണ്ട് വാങ്ങിയതിൽ 60 ശതമാനവും ബിജെപിക്ക് നൽകിയപ്പോൾ 21 ശതമാനം കോൺഗ്രസിനും ലഭിച്ചു. 346 കോടി ബിജെപിക്കും 121 കോടി കോൺഗ്രസിനും ലഭിച്ചു.
വേദാന്ത ലിമിറ്റഡ് ബിജെപിക്ക് 226 കോടിയും കോൺഗ്രസിന് 104 കോടിയും സംഭാവനയായി നൽകി. ഹാൽദിയ എനർജി തൃണമൂൽ കോൺഗ്രസിന് 281 കോടി രൂപയും രൂപയും ബിജെപിക്ക് 81 കോടിയും സംഭാവനകളായിനൽകി.