ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. തങ്ങളുടെ പ്രിയ താരങ്ങളെ സ്ക്രീനിൽ കണ്ടില്ലെങ്കിലും പൊതുവേദികളിൽ എവിടെ വച്ചുകണ്ടാലും ആ സ്നേഹം ആരാധകർ പ്രകടിപ്പിക്കാറുണ്ട്.
ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന നായികമാരിൽ ഒരാളാണ് നടി സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തെ തുടര്‍ന്ന് അഭിനയത്തോട് വിടപറഞ്ഞ താരം പിന്നീട് വീട്ടമ്മ ആയി ഒതുങ്ങുകയായിരുന്നു.
സോഷ്യല്‍മീഡിയയിൽ സജീവമാണ് സംയുക്ത. ഏക മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി തിരക്കിലാണ് താരം ഇപ്പോഴും. ഇപ്പോഴിതാ സംയുക്തയുടെയും ബിജു മേനോന്റെയും പുത്തൻ ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഗുരുവായൂർ ഉണ്ണിക്കണ്ണനെ കാണാൻ വേണ്ടി എത്തിയതാണ് ഇരുവരും. ഷൂട്ടിങ് തിരക്കുകൾ ഇല്ലെങ്കിൽ ബിജുമേനോൻ കൃത്യമായി ഈ ക്ഷേത്രത്തിൽ എത്താറുണ്ട്. സംയുക്ത മിക്കപ്പോഴും ഗുരുവായൂർ ദർശനം നടത്തുന്ന വീഡിയോ മുൻപ് പലവട്ടം വൈറലായിരുന്നു.
കുടുംബത്തിന് ഒപ്പമാണ് ദർശനം നടത്താൻ കഴിഞ്ഞ ദിവസം ബിജുവും സംയുക്തയും ഗുരുവായൂരിൽ എത്തിയത്. തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ചു കണ്ടതോടെ ആകാംക്ഷയിൽ ആയി ആരാധകർ.
ഇരുവരെയും ആരാധകർ ചുറ്റും പൊതിഞ്ഞു. കൂടെ ഉള്ളത് ആരാണ് ചേച്ചി അമ്മയാണോ, ചുമ സാരി ഉടുത്ത പെൺ കുട്ടി ആരാണ്, അനുജത്തി സംഗമിത്ര ആണോ എന്നുള്ള നിരവധി ചോദ്യങ്ങളാണ് സംയുക്തയോട് ആരാധകർ ചോദിച്ചത്.
അമ്മ അല്ല ഏട്ടത്തി അമ്മയാണ്. ബിജുവേട്ടന്റെ ഏട്ടന്റെ ഭാര്യ ആണ് എന്ന് സംയുക്ത മറുപടി പറഞ്ഞപ്പോൾ മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജുവാണ് മറുപടി നൽകിയത്, മോൻ ഇവിടെ ഇല്ല എന്നാണ് ബിജു പ്രതികരിച്ചത്.
സെറ്റും മുണ്ടും അണിഞ്ഞു അതി സുന്ദരി ആയിട്ടാണ് സംയുക്ത അമ്പലത്തിൽ എത്തിയത്. കഴുത്തിൽ പുതുപുത്തൻ കാശുമാലയും അണിഞ്ഞിരുന്നു. സിംപിൾ എലഗന്റ് ലുക്ക് എന്നാണ് സംയുക്ത ലുക്ക് കണ്ട ആരാധകർ പറയുന്നത്.
തന്റെ ആഭരണ പ്രേമത്തെ കുറിച്ച് മുൻപൊരിക്കൽ സംയുക്ത തന്നെ തുറന്നുപറഞ്ഞിരുന്നു. ആഭരണങ്ങൾ ഒക്കെ കുറച്ച് ഓവർ ആണെന്ന് എനിക്ക് തന്നെ അറിയാം. ആണെങ്കിൽ തന്നെ എനിക്കൊന്നുമില്ല, ഞാൻ ഇനിയും ഇടും.
ബിജുവേട്ടൻ നല്ല പോലെ എന്നെ ഇതിൽ കളിയാക്കും പുറത്തേക്കൊക്കെ ഇറങ്ങുമ്പോൾ. ഒരു വെഞ്ചാമരം കൂടി ആകാമായിരുന്നു എന്നൊക്കെ പറയും. ഒരു മുത്തുക്കുട കൂടി പിടിക്കാമായിരുന്നില്ലേ എന്നൊക്കെ ചോദിക്കും. മോൻ എന്റെ ഇത്തരം ഫാഷൻ കാര്യങ്ങളിൽ ഒന്നും ശ്രദ്ധിക്കാറില്ല- എന്നായിരുന്നു മുൻപ് സംയുക്ത പറഞ്ഞത്.