കൊച്ചി: എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് കഴിഞ്ഞ 27 വര്‍ഷങ്ങളായി 19 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കു കൈവരിച്ചു. പദ്ധതിയില്‍ എല്ലാ മാസത്തിന്റേയും ആദ്യ ദിവസം 10,000 രൂപ വീതം നിക്ഷേപിക്കുന്ന എസ്ഐപി (ആകെ നിക്ഷേപം 32.90 ലക്ഷം രൂപ) 2024 ഫെബ്രുവരി 29-ന് 7.98 കോടി രൂപയായി വളരുമായിരുന്നുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
1996 ഒക്ടോബറില്‍ ആരംഭിച്ച ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലമായുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ഒന്നാണ്.
വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും മുന്നേറി നിക്ഷേപകര്‍ക്ക് വളര്‍ച്ച ലഭ്യമാക്കാനുള്ള പദ്ധതിയുടെ ശേഷിയാണ് ഇതിന്റെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.
വളര്‍ച്ചയുടേയും യുക്തിസഹമായ വിലയുടേയും അടിസ്ഥാനത്തിലുള്ള വൈവിധ്യപൂര്‍ണമായ രീതിയാണ് ഓഹരികള്‍ തെരഞ്ഞെടുക്കുന്നതില്‍ പദ്ധതി പിന്തുടരുന്നത്. എല്ലാ ഘട്ടങ്ങളിലേയും നഷ്ടസാധ്യതകള്‍ നേരിടാനുള്ള കഴിവിനേയും നേട്ടങ്ങളേയും വിലിയിരുത്തി ഇതു മുന്നോട്ടു പോകും.
മികച്ച നിലയിലുള്ള ലാര്‍ജ് ക്യാപ് കമ്പനികളിലാണ് പദ്ധതിയുടെ 80 ശതമാനത്തിലേറെ നിക്ഷേപം. ഇടക്കാലം മുതല്‍ ദീര്‍ഘകാലം വരെയുള്ള കാഴ്ചപ്പാടുമായാണ് നിക്ഷേപം. ഗുണമേന്മയുള്ളതും യുക്തിസഹമായ മൂല്യമുള്ളതുമായ കമ്പനികളിലൂടെ അച്ചടക്കത്തോടു കൂടിയ നീക്കം നിലനിര്‍ത്തുകയാണ് ഇതിന്റെ തത്വം.
ശക്തമായ നിക്ഷേപം, കാലം, ക്ഷമാശീലം എന്നിവ സമ്പത്തു സൃഷ്ടിക്കുന്നതിനായി ഓഹരി വിപണിയിലെ തെളിയിക്കപ്പെട്ട രീതികളാണെന്ന് എച്ച്ഡിഎഫ്സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയമായ നവ്നീത് മുനോട്ട് പറഞ്ഞു. ഇക്കാര്യം ശക്തമായി വെളിപ്പെടുത്തുന്നതാണ് എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട്.
തങ്ങളുടെ ശക്തമായ ഗവേഷണങ്ങളുടേയും നിക്ഷേപ പ്രക്രിയയുടേയും ഉദാഹരണമാണ് എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ടിന്റെ 27 വര്‍ഷത്തെ യാത്രയെന്നും നവ്നീത് മുനോട്ട് കൂട്ടിച്ചേര്‍ത്തു.
എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ടിന്റെ കഴിഞ്ഞ 27 വര്‍ഷത്തെ പ്രകടനം തങ്ങളുടെ ഗവേഷണത്തിന്റെയും അച്ചടക്കത്തോടെയുള്ള നിക്ഷേപ സമീപനത്തിന്റെയും സുസ്ഥിരമായ ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും തെളിവാണെന്ന് എച്ച്ഡ്എഫ്സി എഎംസി ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജര്‍ രാഹുല്‍ ബൈജല്‍ പറഞ്ഞു.
ലാര്‍ജ് ക്യാപ് ഓഹരികള്‍ സ്ഥിരതയും നഷ്ടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള നേട്ടവും നല്‍കുന്നത് നിക്ഷേപകര്‍ക്ക് അതു മികച്ച അവസരമാക്കി മാറ്റുന്നുവെന്നും രാഹുല്‍ ബൈജല്‍ കൂട്ടിച്ചേര്‍ത്തു.