ഈസ്റ്റര്‍ വിഭവങ്ങളുമായി ഒ കഫെയില്‍ സ്‌പെഷ്യല്‍ ബ്രഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം ഒ ബൈ താമര ഒ കഫേയിലെ ഈസ്റ്റര്‍ തീമ്ഡ് ബ്രഞ്ചാസ്വദിച്ച് ഈസ്റ്റര്‍ ആഘോഷം മനോഹരമാക്കാം. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4 വരെയാണ് സിറിയന്‍ രുചിവൈവിധ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ സവിശേഷ വിഭവങ്ങളെല്ലാം ഒന്നുചേരുന്ന ഈസ്റ്റര്‍ ബ്രഞ്ച് ഒ കഫേയില്‍ സജ്ജമാക്കിയിരിക്കുന്നത്. ക്ലാസിക് ഈസ്റ്റര്‍ പൈ, വിവിധങ്ങളായ ഡെസേര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം സ്‌പെഷ്യല്‍ ബ്രഞ്ചിലുണ്ടാകും.

അണ്‍ ലിമിറ്റഡ് കാന്‍ഡ് ജ്യൂസുകളും, കോഫിയും ടീയും അടങ്ങിയ നോണ്‍ ആല്‍ക്കഹോള്‍ പാക്കേജ് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്കായി ഒ കഫേ വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് 2099 രൂപയായിരിക്കും നോണ്‍ ആല്‍ക്കഹോള്‍ പാക്കേജിന്റെ നിരക്ക്. 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 1200 രൂപയ്ക്ക് ബ്രഞ്ച് ആസ്വദിക്കാം.

സ്‌പെഷ്യല്‍ ബ്രഞ്ചിന് പുറമേ, ലാ ബെല്ല വിറ്റയില്‍ മാര്‍ച്ച് 25 മുതല്‍ 31 വരെ ഈസ്റ്റര്‍ സ്‌പെഷ്യല്‍ പേസ്ട്രികളും ഉപഭോക്താള്‍ക്ക് ലഭ്യമാകും. ഹോട്ട് ക്രോസ് ബണ്‍സ്, ചീഫ് ഫ്രോസ്റ്റഡ് കാരറ്റ് കേക്കുകള്‍, ഈസ്റ്റര്‍ എഗ്‌സ്, വൈറ്റ് ചോക്കലേറ്റ് മക്രോണ്‍സ്, ഹോം മേഡ് ചോക്ലേറ്റ്‌സ്, ഈസ്റ്റര്‍ ഹാംപറുകള്‍ തുടങ്ങിയ പല രുചി വൈവിധ്യങ്ങളുമായി ഈ ഈസ്റ്റര്‍ ഒ കഫേയില്‍ അവിസ്മരണീയമാക്കാം.

ബുക്കിംഗിനായി ബന്ധപ്പെടാം:  +91 471 710 0111 or +91 471 666 0888.
 

Latest News