തിരിച്ചുവരവിനൊരവസരം കൂടി ഒരുങ്ങുകയാണ് മുസ്താഫിസുറിന്. ഫ്രാൻഞ്ചൈസ് ക്രിക്കറ്റും ദേശീയ ടീമിനേയും പ്രതിനിധീകരിച്ച മത്സരങ്ങൾ കളിക്കുന്നെണ്ടെങ്കിലും കഴിവിനൊത്ത പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയുന്നില്ല. കളിക്കാരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ കെല്‍പ്പുള്ള ധോണിക്ക് കീഴിലെത്തുമ്പോൾ എന്താവും മുസ്താഫിസൂറിൻറെ ക്രിക്കറ്റ് ഭാവി എന്ന് കണ്ടറിയണം.
2015 ൽ ക്രിക്കറ്റ് അരങ്ങേറ്റം, മികച്ച പേസും ബാറ്സ്മാന്മാരെ കബിളിപ്പിക്കുന്ന കട്ടേഴ്സും യോർക്കേഴ്സ്സും കൊണ്ട് കളം നിറഞ്ഞ മുസ്റ്റാഫുസുറെന്ന 19 കാരന്റെ പ്രകടനം ക്രിക്കറ്റ് ആരാധകർ മറക്കാൻ സാധ്യത ഇല്ല. തുടർന്ന് 2016 ൽ സൺറൈസേഴ്സ് ഹൈദരാബാദിൽ ഐപിൽ അരങ്ങേറ്റം. ഏതൊരു ഫാസ്റ്റ് ബൗളറിനെയും അസൂയപ്പെടുത്തുന്ന തുടക്കം ആയിരുന്നു ഐപിൽ ൽ മുസ്താഫിസുറിന്റെത്. 16 മത്സരങ്ങളിൽ 17 വിക്കറ്റ്, അതും ഇക്കോണമി റേറ്റ് 7 ൽ താഴെ മാത്രം. ആ സീസൺ ഡേവിഡ് വാർണറുടെ കീഴിൽ സൺറൈസേഴ്സിന്റെ കിരീട നേട്ടത്തിൽ മുസ്താഫിസുറിനുള്ള പങ്ക് ചെറുതൊന്നുമല്ല. എമേർജിങ് പ്ലയെർ അവാർഡ് സ്വന്തമാക്കുന്ന ആദ്യ വിദേശ കളിക്കാരൻ എന്ന നേട്ടം കൂടി നേടാനായി മുസ്റ്റാഫുസൂറിന് 2016 സീസണിൽ. ആ കടമ്പ കടക്കാൻ ഇതുവരെ ഒരു വിദേശ കളിക്കാരന് കഴിഞ്ഞിട്ടുമില്ല.
ബംഗ്ലാദേശ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിൽ മുസ്താഫിസുറിനും സ്ഥാനമുണ്ട്.
ഐസിസി യുടെ ലോക ഏകദിന ഇലവനിൽ 3 തവണ സ്ഥാനം നേടാനുമായി.
എന്നാൽ യോർക്കറും കട്ടേഴ്സും കൊണ്ട് ലോകത്തെ അതിശയിപ്പിച്ച ആ കളിക്കാരനെ എല്ലാർവരും മറന്ന് തുടങ്ങി. തോളിനേറ്റ പരിക്ക് തന്റെ കരിയറിനെ തന്നെ ബാധിച്ചു. സൺറൈസേഴ്സിന് ശേഷം രാജസ്ഥാൻ റോയല്‍സിനും ഡൽഹി ക്യാപിറ്റൽസിനും ഒക്കെ കളിച്ച മുസ്താഫിസൂറിൻറെ പ്രകടനം ശരാശരിയിലും താഴെ ആയി.
എന്നാൽ നിറം മങ്ങിയ മുസ്താഫിസുർ എങ്ങനെയാണ് ഒരിക്കൽ കൂടി ശ്രദ്ധകേന്ദ്രമാവുന്നത്. തങ്ങളുടെ സ്ട്രൈക്ക് ബൗളർ ആയ മതീഷ പതിരാനയ്ക്ക് ബാക്കപ്പ് പ്ലാൻ ആയിട്ട് 2024 താര ലേലത്തിൽ
ഇടംകയ്യൻ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്താഫിസുർ റഹ്മാനെ ചെന്നൈ കൂടാരത്തിലെത്തിച്ചത്. പ്ലെയിങ് ഇലവനിൽ ഇടം നേടാൻ ആരും സാധ്യത കല്പിച്ചിരിന്നതുമില്ല എന്നാൽ പതിരാനയുടെ പരിക്ക് മുസ്താഫിസുറിനു സാധ്യതകൾ നൽകുന്നു. കൂടുതൽ മത്സരങ്ങളും സ്വന്തം തട്ടകമായ, പൊതുവെ സ്ലോ പിച്ചായ, എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്, അത്കൊണ്ട് തന്നെ മുസ്താഫിസുറിന്റെ പരീക്ഷിക്കുന്നതിൽ മടിക്കില്ല സിഎസ്കെ.
ഇതിനേക്കാളുപരി ചെന്നൈ ക്യാമ്പിലാണ് അദ്ദേഹം, ഇതിനുമുൻപും റിട്ടയർ ആയവരെയും ഫോം ഇല്ലാത്തവരെയും ചെന്നൈ ടീമിലെത്തിക്കുമ്പോൾ ക്രിക്കറ്റ് നിരൂപകർ അടക്കം നെറ്റി ചുളിക്കിയിട്ടുണ്ട്. എന്നാൽ ആ കളിക്കാർ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ചരിത്രം മറക്കാനാവില്ല. സാക്ഷാൽ ഷെയിൻ വാട്സണിൽ തുടങ്ങുന്ന ആ നിര. റോയൽ ചലഞ്ചേഴ്സ് വിട്ട് വാട്സൺ ചെന്നൈയിലെത്തുമ്പോൾ കഴിഞ്ഞ സീസന്റെ മോശം പ്രകടനം മാത്രമായിരുന്നു അദ്ദേഹത്തെ കുറിച്ചുള്ള വിലയിരുത്തൽ. എന്നാൽ ചെന്നൈയിക്കായുള്ള ആദ്യ സീസണിൽ തന്നെ 2 സെഞ്ച്വറി അടക്കം 555 റൺസ് നേടാനദ്ദേഹത്തിനായി.
വമ്പനടികൾക്ക് പേരുകേട്ട ശിവം ദുബെയ്ക്ക് ബാംഗ്ലൂരിനായും രാജസ്ഥാനായും പ്രതീക്ഷകൾക്കൊത്ത ഉയരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ സീസണിൽ ചെന്നൈയിലെത്തിയതോടെ ദുബെ യുടെ തലവര മാറി. 16 മത്സരങ്ങളിൽ നിന്ന് 35 സിക്സുകൾ പറത്തിയ ശിവം ദുബെക്ക് 415 റണ്ണുകളും നേടാനായി.
ആൻജിൻക്യ രഹാനെ എന്ന ക്ലാസ് പ്ലയെർ മാസ്സ് കൂടി ആയൊരു ഐപിൽ ആയിരുന്നു 2013 ലേത്. ഐപിൽ ൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ രഹാനെക്ക് ആയിട്ടുണ്ടെകിലും ചെന്നൈക്കായുള്ള മത്സരങ്ങൾ ആജിന്ക്യയുടെ വേർഷൻ 2 .0 എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ധോണിയുടെ സാന്നിദ്ധ്യത്തിനു ഇതിൽ വല്യ പങ്കുണ്ടെന്ന് കളിക്കാർ തന്നെ തുറന്ന് പറയുന്നു. അങ്ങനെയെങ്കിൽ മുസ്താഫിസുറിനു ഇലവനിൽ അവസരം കിട്ടിയാൽ, ഒരു തവണ കൂടി തന്റെ മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ, ഏതൊരു ക്രിക്കറ്റ് പ്രേമിക്കും അതൊരു മനസ്സ് നിറക്കുന്ന കാഴ്ചയാവും.
2015ല്‍ ക്രിക്കറ്റ് അരങ്ങേറ്റം, മികച്ച പേസും ബാറ്റര്‍മാരെ കബിളിപ്പിക്കുന്ന കട്ടറും യോര്‍ക്കര്‍ ബോളുകളും കൊണ്ട് കളംനിറഞ്ഞ മുസാഫിസുറെന്ന 19 കാരന്റെ പ്രകടനം ക്രിക്കറ്റ് ആരാധകര്‍ മറക്കാന്‍ സാധ്യത ഇല്ല. തുടര്‍ന്ന് 2016 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ഐപില്‍ അരങ്ങേറ്റം. ഏതൊരു ഫാസ്റ്റ് ബൗളറിനെയും അസൂയപ്പെടുത്തുന്ന തുടക്കം ആയിരുന്നു ഐപില്‍ ല്‍ മുസ്താഫിസുറിന്റെത്. 16 മത്സരങ്ങളില്‍ 17 വിക്കറ്റ്, അതും ഇക്കോണമി റേറ്റ് 7ല്‍ താഴെമാത്രം. ആ സീസണ് ഡേവിഡ് വാര്‍ണറുടെ കീഴില്‍ സണ്‍റൈസേഴ്സിന്റെ കിരീട നേട്ടത്തില്‍ മുസ്താഫിസുറിനുള്ള പങ്ക് ചെറുതൊന്നുമല്ല.
എമേര്‍ജിങ് പ്ലയെര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ വിദേശ കളിക്കാരന് എന്ന നേട്ടം കൂടി നേടാനായി മുസ്റ്റാഫുസൂറിന് 2016 സീസണില്‍. ആ കടമ്പ കടക്കാന്‍ ഇതുവരെ ഒരു വിദേശ കളിക്കാരന് കഴിഞ്ഞിട്ടുമില്ല. ബംഗ്ലാദേശ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുസ്താഫിസുറിനും സ്ഥാനമുണ്ട്. ഐസിസി യുടെ ലോക ഏകദിന ഇലവനില്‍ 3 തവണ സ്ഥാനം നേടാനുമായി. എന്നാല്‍ യോര്‍ക്കറും കട്ടേഴ്സും കൊണ്ട് ലോകത്തെ അതിശയിപ്പിച്ച ആ കളിക്കാരനെ എല്ലാര്‍വരും മറന്ന് തുടങ്ങി. തോളിനേറ്റ പരിക്ക് തന്റെ കരിയറിനെ തന്നെ ബാധിച്ചു. സണ്‍റൈസേഴ്സിന് ശേഷം രാജസ്ഥാന് റോയല്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഒക്കെ കളിച്ച മുസ്താഫിസൂറിന്റെ പ്രകടനം ശരാശരിയിലും താഴെ ആയി.
എന്നാല്‍ നിറം മങ്ങിയ മുസ്താഫിസുര്‍ എങ്ങനെയാണ് ഒരിക്കല്‍ കൂടി ശ്രദ്ധകേന്ദ്രമാവുന്നത്. തങ്ങളുടെ സ്ട്രൈക്ക് ബൗളര്‍ ആയ മതീഷ പതിരാനയ്ക്ക് ബാക്കപ്പ് പ്ലാന്‍ ആയിട്ട് 2024 താര ലേലത്തില്‍ ഇടംകയ്യന്‍ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ചെന്നൈ കൂടാരത്തിലെത്തിച്ചത്. പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ ആരും സാധ്യത കല്പിച്ചിരിന്നതുമില്ല എന്നാല്‍ പതിരാനയുടെ പരിക്ക് മുസ്താഫിസുറിനു സാധ്യതകള്‍ നല്കുന്നു. കൂടുതല്‍ മത്സരങ്ങളും സ്വന്തം തട്ടകമായ, പൊതുവെ സ്ലോ പിച്ചായ, എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്, അത്കൊണ്ട് തന്നെ മുസ്താഫിസുറിന്റെ പരീക്ഷിക്കുന്നതില്‍ മടിക്കില്ല സിഎസ്കെ.
ഇതിനേക്കാളുപരി ചെന്നൈ ക്യാമ്പിലാണ് അദ്ദേഹം, ഇതിനുമുന്‍പും റിട്ടയര്‍ ആയവരെയും ഫോം ഇല്ലാത്തവരെയും ചെന്നൈ ടീമിലെത്തിക്കുമ്പോള്‍ ക്രിക്കറ്റ് നിരൂപകര്‍ അടക്കം നെറ്റി ചുളിക്കിയിട്ടുണ്ട്. എന്നാല്‍ ആ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ചരിത്രം മറക്കാനാവില്ല. സാക്ഷാല്‍ ഷെയിന്‍ വാട്സണില്‍ തുടങ്ങുന്ന ആ നിര. റോയല്‍ ചലഞ്ചേഴ്സ് വിട്ട് വാട്സണ് ചെന്നൈയിലെത്തുമ്പോള്‍ കഴിഞ്ഞ സീസന്റെ മോശം പ്രകടനം മാത്രമായിരുന്നു അദ്ദേഹത്തെ കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ ചെന്നൈയിക്കായുള്ള ആദ്യ സീസണില്‍ തന്നെ 2 സെഞ്ച്വറി അടക്കം 555 റണ്‍സ് നേടാനദ്ദേഹത്തിനായി.
വമ്പനടികള്‍ക്ക് പേരുകേട്ട ശിവം ദുബെയ്ക്ക് ബാംഗ്ലൂരിനായും രാജസ്ഥാനായും പ്രതീക്ഷകള്‍ക്കൊത്ത ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയിലെത്തിയതോടെ ദുബെ യുടെ തലവര മാറി. 16 മത്സരങ്ങളില്‍ നിന്ന് 35 സിക്സുകള്‍ പറത്തിയ ശിവം ദുബെക്ക് 415 റണ്ണുകളും നേടാനായി. ആന്‍ജിന്‍ക്യ രഹാനെ എന്ന ക്ലാസ് പ്ലയെര്‍ മാസ്സ് കൂടി ആയൊരു ഐപില്‍ ആയിരുന്നു 2013 ലേത്. ഐപില്‍ ല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ രഹാനെക്ക് ആയിട്ടുണ്ടെകിലും ചെന്നൈക്കായുള്ള മത്സരങ്ങള്‍ ആജിന്ക്യയുടെ വേര്‍ഷന്‍ 2 .0 എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ധോണിയുടെ സാന്നിദ്ധ്യത്തിനു ഇതില്‍ വല്യ പങ്കുണ്ടെന്ന് കളിക്കാര്‍ തന്നെ തുറന്ന് പറയുന്നു. അങ്ങനെയെങ്കില്‍ മുസ്താഫിസുറിനു ഇലവനില്‍ അവസരം കിട്ടിയാല്‍, ഒരു തവണ കൂടി തന്റെ മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍, ഏതൊരു ക്രിക്കറ്റ് പ്രേമിക്കും അതൊരു മനസ്സ് നിറക്കുന്ന കാഴ്ചയാവും.