ഐപിൽ മാമാങ്കത്തിന് ഇന്ന് തുടക്കം ; ആദ്യ മത്സരത്തിൽ ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടും

ടാറ്റ ഐപിൽ 2024 നു ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്സുമായിട്ടാണ് ഉത്‌ഘാടന മത്സരം. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 8 ന് മത്സരം ആരംഭിക്കും. 

ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനാൽ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ നായകൻ. ഇതോടെ ധോണിയുടെ അവസാന സീസൺ ഇതുതന്നെ ആകാൻ സാധ്യതകളേറി. താര സമ്പന്നമാണ് ഇരു ടീമുകളും. 
ഡെവോൺ കോൺവേ, മതീഷ പതിരാന എന്നിവരുടെ പരിക്ക് ചെന്നൈയ്ക്ക് തലവേദന ആണ്.

ഐപിൽ ൽ ആർസിബിക്ക്  കിരീടം നേടാനായിട്ടില്ല. ശക്തമായ ബാറ്റിംഗ് നിരയാണ് റോയൽസിന്റെത് വിരാട്, ഫാഫ് ഡുപ്ലെസിസ്, മാക്‌സ്‌വെൽ, ഗ്രീൻ എന്നിവരാണ് പ്രധാനികൾ. മറുവശത്തു ഗെയ്ക്‌വാദ്, രചിൻ രവീന്ദ്ര, ജഡേജ, ഡാരിൽ മിച്ചൽ. 

ടി 20 ലോകകപ്പ് വരാനിരിക്കെ വിരാട് കോഹ്‌ലിയുടെ പ്രകടനം വിലയിരുത്തിപ്പെടുന്ന ഒരു സീസൺ കൂടിയാവും 2024 ലേത്. അടുത്ത ടി 20 ലോകകപ്പിൽ വിരാട് കാണുമോയെന്ന ചോദ്യങ്ങൾ നേരത്തെ ഉയര്ന്നു വന്നിരുന്നു.