ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അസ്കറിലെ ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനി ( GCCC ) ലേബർ ക്യാമ്പിൽ റമദാൻ നോമ്പ് നോൽക്കുന്ന സഹോദരങ്ങൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ എന്നിവർ റമദാൻ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറർ അജിത്ത് എടത്വ, വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം , സെക്രട്ടറി അനീഷ് മാളികമുക്ക്, പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ് നെടുമുടി, ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ, മീഡിയ കോർഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട്, മെംബർഷിപ് കോർഡിനേറ്റർ ലിജോ കൈനടി, ആർട്ട്സ് & സ്പോർട്ട്സ് കോർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ,
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അനിൽ കായംകുളം, രാജേഷ് മാവേലിക്കര, ആതിര പ്രശാന്ത്, അരുൺ ഹരിപ്പാട്, പൗലോസ് കാവാലം,ശാന്തി ശ്രീകുമാർ, സുനിത നായർ, അശ്വിനി അരുൺ എന്നിവർ നേതൃത്വം നൽകി.