സംസ്ഥാനത്ത് മദ്രസകൾ പ്രവർത്തിക്കുന്നതിന് ആധാരമായ ഉത്തരപ്രദേശ് മദ്രസ നിയമം 2004 ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധി ഉയർത്തുന്നത് നിരവധി ആശങ്കകൾ. മാർച്ച് 22നാണ് യുപിയിലെ മദ്രസകൾ അടച്ചു പൂട്ടാൻ സാധ്യത തുറക്കുന്ന കോടതി വിധിയുണ്ടായിരിക്കുന്നത്. ഇത് പതിനായിരത്തോളം മദ്രസ അധ്യാപകരുടെയും 26 ലക്ഷത്തിലധികം മദ്രസ വിദ്യാർത്ഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കും എന്നാണ് വിലയിരുത്തലുകൾ.
സംസ്ഥാനത്ത് 16,513 മദ്രസകളാണ് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. 560 എണ്ണത്തിന് സർക്കാർ സഹായവും ലഭിക്കുന്നുണ്ട്. 8,400ലധികം സ്വകാര്യ മദ്രസകൾ സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. 2004 ലെ യുപിദ്രസ നിയമത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇവയുടെ പ്രവർത്തനം.
ഇവയുടെ പ്രവർത്തനമാണ് വിധിയെ തുടർന്ന് കോടതിയിലായിരിക്കുന്നത്. പ്രൈമറി, സെക്കൻഡറി, ഇൻറർമീഡിയറ്റ് തലങ്ങളിൽ സാധാരണ സർക്കാർ സ്‌കൂളുകളിലേക്ക് മദ്രസയിൽ പഠിക്കാൻ ചേർക്കാൻ അടയന്തിര സ്വീകരിക്കാൻ ആദിത്യനാഥിൻ്റെ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാർ സ്കൂളുകളാൽ ആവശ്യത്തിനനുസരിച്ച് അധിക സീറ്റുകൾ സൃഷ്ടിക്കണം, ആവശ്യമെങ്കിൽ ഈ വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ
പുതിയ സ്കൂളുകൾ സ്ഥാപിക്കണം എന്നാണ് അലഹബാദ് ഹൈക്കോടതി വിധിയിൽ പറയുന്നത്. ജസ്റ്റിസുമാരായ വിവേക് ചൗധരിയും സുഭാഷ് വിദ്യാർത്ഥിയും ഉൾപ്പെട്ടെ ഹൈക്കോടതി ബെഞ്ചിൻ്റെ ഉത്തരവ്. തിടുക്കപ്പെട്ടുള്ള ഈ വിധി സംസ്ഥാന വ്യാപകമായി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.
അംഗീകൃത മദ്രസകളിലെ 19.5 ലക്ഷവും അംഗീകാരമില്ലാത്ത മദ്രസകളിലെ ഏഴ് ലക്ഷവും കുട്ടികൾ അടക്കം26 ലക്ഷം വിദ്യാർത്ഥികളെ ഹൈക്കോടതിയുടെ തീരുമാനം ബാധിക്കുമെന്ന് ഉത്തര് പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് അധ്യക്ഷൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് പറയുന്നു. മതവിദ്യാഭ്യാസം നൽകേണ്ടത് മദ്രസകളുടെ ലക്ഷ്യമല്ലെന്നും ഭാഷകളെ ജീവസ്സുറ്റതാക്കാനും അവയുടെ അന്തസ്സ് സംരക്ഷിക്കാനുമാണ് ലക്ഷ്യമെന്നും ജാവേദ് വ്യക്തമാക്കി.
സംസ്ഥാനത്തിൻ്റെ നിലവിലുള്ള സാമൂഹ്യ പശ്ചാത്തലത്തിൽ മദ്രസ പ്രാധാന്യത്തെക്കുറിച്ചും ജാവേദ് വിശദീകരിച്ചു. വിദ്യാഭ്യാസം എത്താൻ ഇനിയും വർഷങ്ങളോളം വരുന്ന സ്ഥലങ്ങളിൽ നിന്നും അത് നൽകുന്ന മദ്രസകൾ ഇല്ലാതാകുമെന്ന ആശങ്കയും ജാവേദ് പങ്കുവച്ചു.
“സംസ്ഥാനത്തിൻ്റെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും മറ്റിടങ്ങളിൽ സ്‌കൂളുകളില്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. പാവപ്പെട്ടവർ തങ്ങളുടെ കുട്ടികളെ സർക്കാർ സഹായമല്ലാത്ത സംഭാവനകളിലൂടെയും സകാത്തിലൂടെയും സൗജന്യ വിദ്യാഭ്യാസം നൽകുന്ന മദ്രസകളിലേക്ക് കുട്ടികളെ അയയ്ക്കുന്നു. അവ അടച്ചുപൂട്ടുന്നത് നിരക്ഷരതാ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ജാവേദ് പറഞ്ഞു.
മദ്രസകളിലെ വിദ്യാഭ്യാസത്തിൻറെയും ഗുണനിലവാരമുള്ള ആധുനിക വിദ്യാഭ്യാസത്തിൻറെയും അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നിർബന്ധമാക്കുന്ന ഭരണഘടനയുടെ മൗലീവകാശത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മദ്രസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്.
“മറ്റെല്ലാ മതങ്ങളിലെയും വിദ്യാർത്ഥികൾക്ക് എല്ലാ ആധുനിക വിഷയങ്ങളിലും വിദ്യാഭ്യാസം ലഭിക്കുമ്പോൾ, മദ്രസ ബോർഡ് ആ നിലവാരം നിഷേധിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 എയുടെയും ആർട്ടിക്കിൾ 21ൻ്റെയും ലംഘനത്തിന് തുല്യമാണ്. നാമമാത്രമായ ഫീസിൽ പരമ്പരാഗത വിദ്യാഭ്യാസം നൽകിക്കൊണ്ട് തങ്ങളുടെ കടമ നിർവഹിക്കുന്നത് മുടന്തൻ ന്യായീകരണത്തിന് പിന്നിൽ ഭരണകൂടത്തിന് ഒളിക്കാനാവില്ല” – ഹൈക്കോടതി പറയുന്നു.
യുപിയിലെ മദ്രസ നിയമം മതേതരത്വത്തിൻ്റെ ലംഘനമാണെന്നും നിർബന്ധമായും 14 വയസ്സ് വരെ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിർബന്ധിത വിദ്യാഭ്യാസം നൽകുന്നതിൽ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ അൻഷുമാൻ സിങ് റാത്തോഡ് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
മദ്രസകളിലെ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ സിലബസ് “എല്ലാ ഭാഷകളിലും ഭാഷാ പഠനത്തോടൊപ്പം ഇസ്ലാമിക പഠനവും നിർബന്ധിതമായി നടപ്പാക്കുന്നു” ഒരു വിദ്യാർത്ഥി ഇസ്ലാമിക പഠനത്തിൽ നിന്ന് പിന്നോട്ട് പോയാൽ അടുത്ത ക്ലാസിലേക്ക് പ്രമോഷൻ ലഭിക്കില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു.
1 മുതൽ 8 വരെ എല്ലാ ക്ലാസുകളിലും ഖുറാനും ഇസ്ലാമും മറ്റ് വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്താം ക്ലാസിൽ (മൗലവി അല്ലെങ്കിൽ മുൻഷി), തിയോളജി സുന്നി, തിയോളജി ഷിയ എന്നിവ നിർബന്ധിത വിഷയങ്ങളാണ്. അതേസമയം, കണക്ക്, ഹോം സയൻസ് (പെൺകുട്ടികൾക്ക് മാത്രം), ലോജിക് ആൻഡ് ഫിലോസഫി, സോഷ്യൽ സയൻസ്, ടിബ് (മെഡിക്കൽ സയൻസ്) എന്നിവയിൽ നിന്ന് ഒരു ഐച്ഛിക വിഷയം മാത്രമേ എടുക്കാൻ കഴിയുകയുള്ളു 12-ാം ക്ലാസിൽ (അലിം), ദൈവശാസ്ത്രം (സുന്നിയും ഷിയയും) നിർബന്ധിത വിഷയങ്ങളാണ്. അതേസമയം, ഹോം സയൻസ് (പെൺകുട്ടികൾ മാത്രം) ഹിന്ദി, ലോജിക്, ഫിലോസഫി, ടിബ്, സോഷ്യൽ സയൻസ്, സയൻസ്, ടൈപ്പിംഗ് എന്നിവയിൽ നിന്ന് ഓപ്ഷണൽ വിഷയങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കണമെന്ന അവസ്ഥായാണ് നിലവിലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ മദ്രസകളിൽ മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല, ‘എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നു’ എന്ന് ആൾ ഇന്ത്യ മദ്രസക് ടീച്ചേഴ്‌സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി വഹിദുള്ള ഖാൻ പറഞ്ഞു. മദ്‌റസകൾ കേവലം മതവിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി നടത്തുന്നതല്ലെന്നും അതിനായി സർക്കാർ ഗ്രാൻറുകൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങളുടെ സിലബസിൽ ഞങ്ങൾ ആധുനിക വിദ്യാഭ്യാസം നൽകുന്നു. എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നു” – ഖാൻ പറയുന്നു. ഹിന്ദു അധ്യാപകരും വിദ്യാർത്ഥികളും പോലും മദ്രസകളിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരസ്ത്യ ഭാഷകളുടെ (അറബിക്, പേർഷ്യൻ, സംസ്‌കൃതം) പ്രോത്സാഹനത്തിനായി സർക്കാർ ഗ്രാൻറുകൾ നൽകുന്നുണ്ടെന്ന് ഖാൻ വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വേദപാഠശാലകൾ നടത്തുന്നതെങ്കിൽ 1996 മുതൽ മദ്രസകൾ ന്യൂനപക്ഷ വകുപ്പിന് കീഴിലാണ്, അർബി-ഫാർസി ബോർഡാണ് (അറബിക്-പേർഷ്യൻ) പിന്നീട് മദ്രസ ബോർഡായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മദ്രസയിൽ പഠിച്ചവർ സിവിൽ സർവീസ് തുടങ്ങി ഐഎഎസ് ഓഫീസർമാരായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഒട്ടനവധി പേർ നിയമത്തിൽ ബിരുദം നേടുകയും മെഡിക്കൽ പ്രവേശന പരീക്ഷകളിൽ വിജയിക്കുകയും ചെയ്യുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിരവധി മദ്രസ വിദ്യാഭ്യാസം നേടിയവർ പ്രൊഫസർമാരായി വരികയാണെന്നും ഖാൻ കൂട്ടിച്ചേർത്തു.
കോടതി വിധി വിദ്യാർത്ഥികളെ മാത്രമല്ല മദ്രസകളിലെ അധ്യാപകർക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വർഷമായി പഠിപ്പിക്കുന്ന ബൽറാംപൂരിലെ മദ്രസ അധ്യാപകനായ ഫയാസ് അഹമ്മദ് മിസ്ബാഹി ഹൈക്കോടതി വിധി തനിക്കും മറ്റ് ആളുകൾക്കും ജോലിയില്ലാതെ പോകുമെന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്.അധ്യാപകരുടെ ഭാവി വിധിയെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ കോടതി മൗനം അവലംബിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്രസ വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിൽ ചേർത്ത്, അവരുടെ തുടർ വിദ്യാഭാസത്തിന് തടസ്സമുണ്ടാക്കാത്ത നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കോടതിയിൽ തൊഴിൽ നഷ്ടപ്പെടുന്ന അധ്യാപകരെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മിസ്ബാഹി ചൂണ്ടിക്കാട്ടി.
2004 ലെ നിയമത്തിലെ ഭരണഘടനാ വിരുദ്ധമെന്ന് കരുതുന്ന ഭാഗങ്ങളിൽ ഭേദഗതി വരുത്താൻ കോടതിക്ക് സർക്കാരിന് നിർദ്ദേശം നൽകാമെന്ന് ദേവിപട്ടൻ സോണിലെ യുപിയിലെ ടീച്ചേഴ്സ് അസോസിയേഷൻ മദാരിസ് അറബിയയുടെ സോണൽ കോർഡിനേറ്റർ കൂടിയായ മിസ്ബാഹി പറഞ്ഞു.
റഗുലർ വിദ്യാർത്ഥികളെ കൊണ്ട് തന്നെ മുന്നോട്ട് പോകാൻ പാടുപെടുമ്പോൾ മദ്രസ വിദ്യാർത്ഥികളെ സർക്കാർ വിദ്യാലയങ്ങൾ എങ്ങനെ ഉൾക്കൊള്ളും. അവർക്ക് എങ്ങനെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു. “മദ്രസകളിൽ ഞങ്ങൾ കുട്ടികൾക്ക് ഭക്ഷണവും മെഡിക്കൽ സൗകര്യങ്ങളും സൗജന്യമായി നൽകുന്നു. മത വിദ്യാഭ്യാസം ഞങ്ങളുടെ ലക്ഷ്യമല്ല. 2018 മുതൽ ഞങ്ങൾ എൻസിആർടി ബുക്കുകൾ ഉപയോഗിച്ചും സർക്കാരിൻ്റെ ആ സിലബസ് അനുസരിച്ചും പഠിപ്പിക്കുന്നു” – മിസ്ബാഹി പറഞ്ഞു.
യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ മദ്രസ നിയമത്തിന് അനുകൂലമായി നിലകൊണ്ടപ്പോൾ നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാറിനെ എതിർത്തത് മറ്റൊരു പ്രധാന വസ്തുതയാണ്. ഒരു മതത്തിൻ്റെ മതപരമായ വിദ്യാഭ്യാസവും മതപരമായ നിർദ്ദേശങ്ങളും സ്കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്താനാവില്ല. മതവിദ്യാഭ്യാസം അനുവദിക്കുന്ന നിയമപ്രകാരമുള്ള വിദ്യാഭ്യാസ ബോർഡുകൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ബോധിപ്പിച്ചു. .
യുപി മദ്രസ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയെ യുപി സർക്കാരും മദ്രസ ബോർഡും എതിർത്തു. മതം ഉൾപ്പെടുന്ന പരമ്പരാഗത വിദ്യാഭ്യാസം കൂടാതെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് മതിയായ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാരും ബോർഡ് കോടതിയും ചൂണ്ടിക്കാട്ടി.
സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപീകരിക്കാനുള്ള സംസ്ഥാനത്തിൻ്റെ അധികാരം ഹൈക്കോടതി അംഗീകരിച്ചു, അത്തരം വിദ്യാഭ്യാസം “മതേതര സ്വഭാവം” ആയിരിക്കണം എന്ന് വ്യക്തമാക്കി. മതവിദ്യാഭ്യാസത്തിനായി ഒരു ബോർഡ് രൂപീകരിക്കാനോ ഒരു പ്രത്യേക മതത്തിനും അതുമായി ബന്ധപ്പെട്ട തത്ത്വചിന്തയ്ക്കും വേണ്ടി മാത്രം സ്കൂൾ വിദ്യാഭ്യാസത്തിനായി ഒരു ബോർഡ് സ്ഥാപിക്കാനോ സംസ്ഥാനത്തിന് അധികാരമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.
ബോർഡും മറ്റ് മദ്രസ അസോസിയേഷനുകളും വാദിച്ചത് ആർട്ടിക്കിൾ 25 മുതൽ 29 വരെ മതം പ്രചരിപ്പിക്കാനുള്ള അവകാശത്തെപ്പറ്റിയാണ്. ആർട്ടിക്കിൾ 30 ന്യൂനപക്ഷങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നു. എന്നാൽ, ആർട്ടിക്കിൾ 25 മുതൽ 29 വരെ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. സംസ്ഥാനത്തിൻ്റെ അവകാശങ്ങളല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
“രാഷ്ട്രം മതനിരപേക്ഷമായി തുടരണം. അത് എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുകയും പരിഗണിക്കുകയും വേണം. ഭരണകൂടത്തിൻ്റെ ചുമതലകൾ ഒരു തരത്തിലും മതങ്ങൾക്കിടയിൽ വിവേചനം കാണിക്കാൻ പാടില്ല.” -ഹൈക്കോടതി വ്യക്തമാക്കി .
സ്വാതന്ത്ര്യാനന്തരം മുതൽ തന്നെ സ്വകാര്യ മദ്രസകൾ യുപിയിൽ പ്രവർത്തിക്കാനുണ്ടായിരുന്നു. തുടക്കത്തിൽ ഇവയെ സർക്കാർ നിയന്ത്രിക്കുകയോ അംഗീകാരം നൽകുകയോ ചെയ്തിരുന്നില്ല. 1969 ലെ സംസ്ഥാന സർക്കാർ ആദ്യമായി ‘അറബിക്, പേർഷ്യൻ മദ്രസകളുട. തുടർന്ന്, 1987ൽ മദ്രസകളുടെ നിയന്ത്രണത്തിനായി സർക്കാർ ചട്ടങ്ങൾ രൂപീകരിക്കുകയും 1995ൽ ‘ന്യൂനപക്ഷ ക്ഷേമ വകുപ്പ്’ എന്ന പേരിൽ പുതിയ വകുപ്പ് രൂപീകരിക്കുകയും ചെയ്തു. 1996 ൽ മദ്രസകളുടെയും മറ്റ് ന്യൂനപക്ഷ സംബന്ധിയായ പദ്ധതികളുടെയും പ്രവർത്തനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കൈമാറുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിച്ചു. പഴയ നിയമപ്രകാരമല്ലാത്ത ചട്ടങ്ങൾക്ക് പകരം 2004 മുതൽ യുപി സർക്കാർ സർക്കാർ മദ്രസ നിയമം പ്രാബല്യത്തിൽ വരുത്തി. ഇതാണ് അലഹബാദ് ഹൈക്കോടതി ഇപ്പോൾ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.