പത്തനംതിട്ട: ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ. പത്തനംതിട്ടയിലാണ് സംഭവം. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ ആണ് മരണപ്പെട്ടത്. 58 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രത്നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ശാന്ത കമ്പ് കൊണ്ട് രത്നാകരന്റെ തലയ്ക്കടിക്കുകയായിരുന്നു.
പടിഞ്ഞാറെ ആദിവാസി കോളനിയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. തർക്കം ഉണ്ടായപ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നു. സംഭവത്തിനുശേഷം രത്നാകരനെ നിലയ്ക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കം കാരണമാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.