തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 440 രൂപയാണ് വർധിച്ചത്. 53,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഗ്രാമിന് 55 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണ്ണത്തിന് 6705 രൂപയാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അടുത്തിടെ കുറേ ദിവസങ്ങളായി സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയായിരുന്നു. മാർച്ച് 29 നാണ് സ്വർണ്ണവില 50000 ത്തിന് മുകളിലെത്തിയത്. 50,400 രൂപയായിരുന്നു അന്നത്തെ സ്വർണ്ണവില.
ഏപ്രിൽ ഒന്നിന് 50,880 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ നിരക്ക്. ഏപ്രിൽ രണ്ടിന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 50,680 രൂപയായിരുന്നു. ഏപ്രിൽ മൂന്നിന് 51,280 രൂപയായിരുന്നു സ്വർണ്ണ നിരക്ക്. ഏപ്രിൽ നാലിന് 51,680 രൂപയും ഏപ്രിൽ അഞ്ചിന് 51,320 രൂപയുമായിരുന്നു വില. ഏപ്രിൽ ആറിനും ഏഴിനും 52280 രൂപയായിരുന്നു നിരക്ക്. ഏപ്രിൽ എട്ടിന് ഒരു പവന്റെ വില 52,520 രൂപയായി വർധിച്ചു.
ഏപ്രിൽ 11 ന് 52,960 രൂപയും ഏപ്രിൽ 12 ന് 53,760 രൂപയും ഏപ്രിൽ 13 ന് 52,260 രൂപയുമായിരുന്നു നിരക്ക്. രാജ്യാന്തര വിപണിയിലെ വിലവർധനവും പലിശ നിരക്കിൽ മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനവുമാണ് സ്വർണ്ണവില വർദ്ധനവിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണ്ണത്തിൽ താൽപ്പര്യം കാട്ടുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.