ആനപ്പുറത്തെറാൻ കാത്തിരിക്കുന്ന വ്യത്യസ്തമായ കുടകൾ. വേനൽ സൂര്യനിൽ കൂടുതൽ തിളങ്ങാൻ അണിഞ്ഞൊരുങ്ങിയ നെറ്റിപട്ടങ്ങൾ. ഒട്ടേറെ പീലി കണ്ണുകൾ ചേർത്ത് ഒരുക്കിയ ആലവട്ടങ്ങൾ. പൂരക്കാറ്റിൽ ഒഴുകാൻ വെമ്പുന്ന വെഞ്ചാമരങ്ങൾ. തൃശ്ശൂരിൽ പൂരക്കൊഴുപെറ്റാൻ തേക്കിൻ കാട് മൈതാനിയിലേക്ക് ഓരോ പൂരപ്രേമികളും അലകടലായി ഒഴുകിയെത്തും.
പൂരക്കാറ്റിൽ ഒഴുകി വെമ്പുന്ന വെഞ്ചാ മരങ്ങളും ബഹുവർണ്ണ കുടകളുടെയും ആനയാഭരണങ്ങളുടെയും ഒപ്പം പൂരപ്രേമികളുടെ മനസ്സ് നിറയും. ഇലഞ്ഞിത്തറമേളവും മഠത്തിൽ വരവും കുടമാറ്റവും അതുകഴിഞ്ഞ് ഉള്ള വെടിക്കെട്ടുമെല്ലാം പൂരത്തിന്റെ ആവേശക്കാഴ്ചകൾ തന്നെയാണ്.
വടക്കുനാഥനെ വണങ്ങി മടങ്ങുകയെന്നാണ് തൃശ്ശൂർ പൂരത്തിലെ ഓരോ ഘടക പൂരങ്ങളുടെയും നിയോഗം. നഗരത്തിലെ നിശ്ചിത സ്ഥാപനങ്ങളിൽ എത്തുമ്പോൾ ആഘോഷമായ മേളത്തോടെയും അണിചേരുന്ന ആനകളുടെയും അകമ്പടിയോടെയാണ് ഓരോ പൂരവും നഗരത്തിൽ പ്രവേശിക്കുന്നത്.
രാവിലെ 7. 30ന് വടക്കുനാഥനിലേക്ക് ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിൽ തുടങ്ങി ഉച്ചയ്ക്ക് ഒരുമണിക്ക് നഗരത്തിൽ നിന്നു മടങ്ങുന്ന നെയ്തലക്കാവ് ഭഗവതി വരെയുള്ള എട്ടു ഘടക പൂരങ്ങൾ നാളെ തൃശ്ശൂർ പൂരം പങ്കാളികളായെത്തും.
തൃശ്ശൂർ പൂരത്തെ അർത്ഥപൂർണ്ണവും സമ്പൂർണ്ണമാക്കുന്ന ഘടക പൂരങ്ങളുടെ വരവും, ഇനി അടുത്ത വർഷത്തേക്ക് കാണാം എന്ന ഉപചാരം ചൊല്ലി പിരിയലും കഴിഞ്ഞേ പൂരപ്രേമികൾ പൂരപ്പറമ്പ് വിട്ട് പോവുകയുള്ളൂ.
Read also :ദുരൂഹസാഹചര്യത്തിൽ കാണാതായ ഹെഡ് നഴ്‌സിനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി