ഇത് സോഷ്യല്‍ മീഡിയകളുടെ കാലമാണെന്ന് പറയാം. അത്രമാത്രമാണ് നമ്മുടെ നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയ സ്വാധീനം പുലര്‍ത്തുന്നത്. നമുക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയുമെല്ലാം ഈ സ്വാധീനം വരാം. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായവര്‍, സോഷ്യല്‍ മീഡിയയെ ആശ്രയിച്ച് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നവര്‍ എന്നിങ്ങനെ സോഷ്യല്‍ മീഡിയ നമ്മുടെയെല്ലാം ജീവിതത്തില്‍ അടുത്ത ഒരു പടിയിലേക്ക് കടന്നുകഴിഞ്ഞിട്ടുള്ളതാണ്.
ഇത്തരത്തില്‍ ഈ അടുത്തകാലത്തു ഏറെ ശ്രദ്ധ നേടിയ ഒരാളാണ് ലോകത്തിലെ തന്നെ അതിസമ്പന്നരില്‍ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സിന് ഒരു വീഡിയോയില്‍ ചായ തയ്യാറാക്കി നല്കുന്ന സോഷ്യല്‍ മീഡിയ താരം ‘ഡോളി ചായ്വാല’.
View this post on Instagram
ഇപ്പോഴിതാ ദുബായ് ബുർജ് ഖലീഫ സന്ദർശിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഡോളി ചായ്വാല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാപ്പിക്കായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സന്ദർശിച്ചതിൻ്റെ വീഡിയോ ഡോളി സമൂഹമാധ്യമത്തിൽ പങ്കിട്ടിരുന്നു.
ബുർജ് ഖലീഫയുടെ 148-ാം നിലയിൽ നിന്ന് ദുബായുടെ അതിമനോഹരമായ ആകാശ കാഴ്ച ആസ്വദിക്കുന്ന ഡോളിയെ വിഡിയോയിൽ കാണാം. ഇതുവരെ 13 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ പങ്കിട്ടുകൊണ്ട് ഡോളി ചായ്വാല എഴുതി, “ഏക് കോഫി പൈൻ ബുർജ് ഖലീഫ കെ ടോപ് പെ ഗയേ. [ഞാൻ ഒരു കപ്പ് കാപ്പി കുടിക്കാൻ ബുർജ് ഖലീഫയിൽ എത്തി].”
View this post on Instagram
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമായ അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആനന്ദ് അംബാനിയുടെ വിവാഹത്തിന് പങ്കെടുക്കാനാണ് ബില്‍ ഗേറ്റ്സ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ പ്രകീര്‍ത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയ താരമായ ഡോളി ചായ്വാലയെ കൂടെ ചേര്‍ത്തുള്ള വീഡിയോ ബിൽ ഗേറ്റ്സ് പങ്കിട്ടത്. ഇന്ത്യയില്‍ എല്ലാം വളരെ വ്യത്യസ്തമായ, കഴിവ് തെളിയിക്കും വിധത്തിലുള്ള കാഴ്ചകളാണ് കാണുക, അത് ഒരു ചായ തയ്യാറാക്കുന്നതില്‍ പോലും കാണാൻ സാധിക്കുമെന്ന അടിക്കുറിപ്പോടെയാണ് ബില്‍ ഗേറ്റ്സ് അന്ന് ആ വീഡിയോ പങ്കുവച്ചത്.
ഇതുവരെ 148 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. യൂട്യൂബിൽ ഗേറ്റ്സിനൊപ്പം വീഡിയോ ചെയ്യുമ്പോള്‍ പക്ഷേ ഡോളി ചായ്വാലയ്കക്ക് ഇതാരാണെന്നും എത്ര വലിയ വ്യക്തിത്വമാണെന്നും മനസിലായിരുന്നില്ലത്രേ. പിറ്റേന്ന് പലരും ചോദിച്ചപ്പോഴാണ് ബില്‍ ഗേറ്റ്സിനെ പറ്റി ഇദ്ദേഹം ശരിക്കുമറിയുന്നത്. എന്തായാലും ഇതോടെ ഡോളി ചായ്വാലുടെ പ്രശസ്തിയും വളരെയധികം കൂടി.