ആനയ്‌ക്കൊരുമ്മ, ലവ് സ്റ്റോറി അങ്ങനെ സിനിമകളുടെ പോസ്റ്ററുകൾ ചുവരുകളി നിറഞ്ഞിരിക്കുന്നു. രാവിലെ എപ്പോഴോ കത്തിച്ചു വച്ച നിലവിളക്ക് തെളിമയോടെ പ്രകാശിക്കുന്നുണ്ട്.നെറ്റിയിൽ ചുവന്ന കുങ്കുമം തൊട്ട ഒരു ചേട്ടൻ ചിരിയോടെ ചോറ് വിളമ്പുന്നു. ഭക്ഷണം തരുന്ന മനുഷ്യർ സ്നേഹത്തോടെയാണ് തരുന്നതെങ്കിൽ വയറിനൊപ്പം മനസ്സും നിറയുമെന്നാണ് പഴമക്കാരുടെ വാദം.
ഏകദേശം പന്ത്രണ്ടെകാൽ കഴിഞ്ഞിട്ടേയുള്ളു. ബെഞ്ചുകൾ എല്ലാം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വാതിൽ കടന്നു കത്തേക്കു കയറി ചെല്ലുമ്പോൾ തന്നെ നല്ല ഊണിന്റെ മണം വാതില്പടിയിലേക്കു കടന്നു വരും.
കൂടുതൽ സ്ഥലമൊന്നും പ്രതീക്ഷിക്കരുത് പക്ഷെ രുചിയുടെ കാര്യത്തിൽ നിങ്ങയൊരിക്കലും ഈ കട നിരാശപ്പെടുത്തില്ല. നമ്മൾ കയറി വന്നത് തിരുവനന്തപുരത്തിന്റെ പുളിശേരി കടയിലേക്കാണ്. തകരപ്പറമ്പിലിന് കട സ്ഥിതി ചെയ്യുന്നത്. കാത്തിരുന്നു കാത്തിരുന്നു കുറച്ചു സീറ്റ് ഒഴിഞ്ഞു കിട്ടി. കാരണം അറിഞ്ഞും കേട്ടും ഇവിടേക്ക് വരുന്നവരും, സ്ഥിരം ഇവിടെ ഭക്ഷണം കഴിക്കുന്നവരും അങ്ങനെ ഒരു കൂട്ടം മനുഷ്യരുടെ തിരക്കായിരിക്കും പുളിശ്ശേരി കടയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നത്
ഇവിടുത്തെ ഫേമസ് ഐറ്റം പുളിശേരിയാണ്. ഞങ്ങൾക്കാണ് ലഭിച്ചത് പൈനാപ്പിൾ പുളിശേരിയാണ്. എല്ലാവരുടെയും അനുഭവം പറയുന്നത് പോലെ അസാധ്യമായ രുചിയാണ് ഈ പുളിശ്ശേരിക്ക്. പുളിശേരി മാത്രമല്ല ഇവിടെയുള്ളത് നല്ല ഫ്രൈ ചെയ്ത മീനും ലഭിക്കും. മീൻ വറക്കുന്നത് പ്രത്യക മസാല ഉപയോഗിച്ചാണ്. അതിനോടൊപ്പം സബോള അരിഞ്ഞതും ലഭിക്കും . മസാലയും, സബോള അരിഞ്ഞതും മിക്സ് ആകുമ്പോൾ മറ്റൊരു രുചി സാധ്യത നിങ്ങൾക്ക് അനുഭവിക്കുവാൻ കഴിയും.
ഊണിനൊപ്പം നല്ല ഉടഞ്ഞ കപ്പ, മീൻ കറി, പരിപ്പ്, കൂട്ട് കറി, കിച്ചടി, അച്ചാർ, എന്നിവ ലഭിക്കും. വില വളരെ കുറവാണു. ഓരോ ദിവസവും വിവിധതരം മീൻ ആയിരിക്കും ലഭിക്കുക. ചൂര, വങ്കട, അയല എന്നിവയാണ് മിക്കപ്പോഴും ലഭിക്കുക. എപ്പോഴെങ്കിലും നല്ലൊരു ഊണ് കഴിക്കാൻ തോന്നുകയാണെങ്കിൽ നേരെ പുളിശ്ശേരി കടയിലേക്ക് പോകാവുന്നതാണ്