നല്ല ചൂടാണ്. എന്നാലും ചായ കുടിക്കുന്നവരുണ്ട്. ചൂടാത്തൊരു ചൂട് ചായ എന്ന് പറഞ്ഞു ചായയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരുണ്ട്. എന്നാലും ചിലപ്പോഴൊക്കെ നല്ല ദാഹത്തിൽ വളഞ്ഞ നമുക്ക് ആശ്വാസമായി വരുന്നത് സർബത്താണ്. തിരുവനന്തപുരത്തെ സര്ബത്തുകളുടെ പ്രത്യകത എന്താണെന്നു വച്ചാൽ ഓരോ സർബത്ത് കുടിച്ചു കഴിയുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച സർബത്ത് ഇതാണെന്ന തോന്നലുണ്ടാകും.
വിവിധ രുചികളിൽ ഇവിടെ സര്ബത്തുകൾ ലഭിക്കും. അനേക വര്ഷം പരമ്പര്യമുള്ളവ, പ്രിയപ്പെട്ട സ്ഥിരം ഇടം അങ്ങനെ സർബത്ത് കടകൾക്ക് പലതരം വേഷങ്ങളാണ്.നല്ല ചൂടത്ത് തണുപ്പിച്ചൊരു സർബത്ത് കുടിക്കുന്നതിലും വലിയ ആനന്ദം മറ്റെന്തുണ്ട്?
ചില സർബത്ത് കടകൾ പരിചയപ്പെട്ടാലോ?
ഇക്കയുടെ കട
തിരുവനന്തപുരത്തിന്റെ ഏത് കോണിൽ ജീവിച്ചാലും ഈ കട എല്ലാവര്ക്കും സുപരിചിതമായിരിക്കും. പാളയം പള്ളിയുടെ പിറകു വശത്താണ് കട സ്ഥിതി ചെയ്യുന്നത്. ബിസ്മി നറുനണ്ടി സർബത്ത്. ഓറഞ്ചു സർബത്താണ് ഇവിടെ ലഭിക്കുന്നത്. വളരെയധികം തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു വിധപ്പെട്ട എല്ലാവരുടെയും പ്രിയപ്പെട്ട കടയണിത്.
ഓറഞ്ചു ജ്യൂസ്, സർബത്ത് എന്നിവ ഉപയോഗിച്ചാണ് സർബത്ത് തയാറാക്കുന്നത്. നിരവധി ആളുകളാണ് ഇക്കാന്റെ സാറാബിത്ത കുടിക്കാൻ കാത്തു നിൽക്കുന്നത്. രാവിലെ 11.30 കഴിയുമ്പോഴേക്കും കട തുറക്കും. സർബത്ത് തീരുന്നതിനസസരിച്ചു കട അടയ്ക്കും. എന്തായാലും രുചികരമായ ഈ സർബത്ത് കുടിക്കാൻ കുറച്ചു കാത്തു നിൽക്കുന്നത് കുഴപ്പമില്ല.
സത്യൻസ്
സര്ബത്തിനു ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച കഥയാണിത്. രുചിയെന്നു പറഞ്ഞാൽ ഗംഭീരമാണ്.രഹസ്യ കൂട്ടാണ് ഇവർ ഉപയോഗിക്കുന്നത്. തുടക്കത്തിൽ 10 രൂപയ്ക്കാണ് സർബത്ത് വിട്ടു പോയിരുന്നത്. എന്നാൽ ഇപ്പോൾ 70 രൂപയാണ് ഒരു ഗ്ലാസിന്റെ വില. മീഡിയം സര്ബത് ഗ്ലാസ്സാണ് ഇവിടെ നൽകുന്നത്. ഗ്ലാസിൽ സർബത്ത് ഉണ്ടായിരിക്കുന്നത് 3 ലെയറായിട്ടാണ് ചുവപ്പ്, വെള്ള, ഇളം മഞ്ഞ എന്നിവയാണ് നിറങ്ങൾ. കേശവദാസപുരത്തെ കേദാരം ഷോപ്പിങ് കോംപ്ലക്സിലാണ് സര്ബത്തു കട സ്ഥിതിചെയ്യുന്നത്.
കണ്ണൻ
നഗരത്തിൽ ഒരു വിധം എല്ലായിടത്തും കാണാൻ സാധിക്കുന്ന ഒന്നാണ് പണം നൊങ്ക്. പണം നൊങ്ക് സർബത്ത് ഏറെ ആരോഗ്യ ഗുണങ്ങളുള്ളവയാണ്. കുറെ സ്ഥലത്തു നിന്നും പണം നൊങ്ക് കഴിച്ചിട്ടുണ്ടെങ്കിലും ഇത്രയും രുചി തോന്നിയത് ഇവിടെ മാത്രമാണ്. കിള്ളിപ്പാലത്തേക്ക് പോകുന്ന ഭാഗത്തുള്ള കണ്ണൻ ജ്യൂസ്. 40 വർഷമായിട്ടുണ്ട് ഈ കട ആരംഭിച്ചിട്ട്. സര്ബത്തിൽ പനം നൊങ്ക്, സർബത്ത് കൂട്ട്, കസ്കസ് എന്നിവ മാത്രമാണ് ചേർക്കുന്നത്. എങ്കിലും അസാധ്യ രുചിയാണ് ഇവ പ്രധാനം ചെയ്യുന്നത്
അൽ അമീൻ
നെടുമങ്ങാട് വഴി പോകുന്നുണ്ടെങ്കിൽ അൽ അമീൻ സർബത്ത് കടയിൽ കയറാൻ മറക്കരുത്. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ലഭ്യമാണ്. പാൽ സർബത്താണ് ഇവിടുത്തെ സ്പെഷ്യൽ. മറ്റെല്ലായിടങ്ങളിലും പാൽ സർബത്ത് നേരത്തെ തയാറാക്കി വച്ചിട്ടുണ്ടാകും. എന്നാൽ ഇവിടെ പറയുന്നതിനനുസരിച്ചു ഫ്രെഷായിട്ട് മാത്രമേ ഉണ്ടാകുകയുള്ളൂ. പാൽ, പഴം, ആപ്പിൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചേരുവകൾ.
ചരുവിള
ചരുവിള ബേക്കറിയിലാണ് കേരളത്തിലെ ഏറ്റവും വലിയ സർബത്ത് ലഭിക്കുന്നത്. മീഡിയം സർബത്ത് ഗ്ലാസ്സിനെക്കാളും വലിപ്പവും നീളവുമുണ്ട് ഇവിടുത്തെ സർബത്ത് ഗ്ലാസിന്. 30 രൂപ മാത്രമേ ഈടാക്കുകയുള്ളു. സർബത്ത് കൂടാതെ ഇവിടുത്തെ പ്രധാന ഐറ്റം വിവിധ തരത്തിലുള്ള ലൈമാണ്. സർബത്ത് പീനട്ട്, മുന്തിരി, പഴം എന്നിവയാണ് പ്രധാനമായും ചേർക്കുന്നത്.ചൂടുത്തു എപ്പോഴെങ്കിലും നല്ലൊരു സർബത്ത് കുടിക്കണമെന്ന് തോന്നുമ്പോൾ നേരെ ഇങ്ങോട്ടേക്ക് വരാം.