അർബുദം അഥവാ ക്യാൻസർ എന്നത് എല്ലാവരും ഭീതിയോടെ കാണുന്ന രോഗമാണ്. സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്‌കിന്‍ ക്യാന്‍സര്‍. ചര്‍മ്മകോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ച ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കഠിനമായ സൂര്യപ്രകാശം ഏല്‍ക്കുന്നവരിലാണ് (അള്‍ട്രാവയലറ്റ് രശ്മികളുമായുള്ള സമ്പര്‍ക്കം) പ്രധാനമായും ഈ രോഗം സംഭവിക്കുന്നത്. വേനല്‍ക്കാലത്തായാലും മഞ്ഞുകാലത്തായാലും വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണിത്. സൂര്യപ്രകാശം ഏല്‍ക്കാത്ത ചര്‍മ്മ ഭാഗങ്ങളിലും സ്‌കിന്‍ ക്യാന്‍സറുണ്ടാകാം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മത്തില്‍ ഈ അര്‍ബുദത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് ചില കാര്യങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും.
സ്‌കിന്‍ ക്യാന്‍സറിന് മാത്രമായി ഒരു ലക്ഷണമുണ്ട്, അത് പലപ്പോഴും അവഗണിക്കപ്പെടുന്നു. അത് എന്താണെന്നും വീട്ടില്‍ സ്വയം എങ്ങനെ പരിശോധിക്കാമെന്നും അറിയാന്‍ തുടര്‍ന്ന് വായിക്കുക.
ത്വക്ക് ക്യാൻസർ വരാൻ സാധ്യത
ശിരോചർമ്മം, മുഖം, ചുണ്ടുകൾ, ചെവി, കഴുത്ത്, നെഞ്ച്, കൈകാലുകൾ തുടങ്ങി സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്ന ശരീരത്തിന്റെ ഭാഗങ്ങളിലാണ് സ്‌കിൻ ക്യാൻസർ കൂടുതലായി കാണപ്പെടുന്നത്. സൂര്യപ്രകാശം അധികം ഏൽക്കാത്ത ശരീരഭാഗങ്ങളായ കൈപ്പത്തികൾ, നഖങ്ങൾ അല്ലെങ്കിൽ കാൽപ്പത്തി, ജനനേന്ദ്രിയ ഭാഗങ്ങൾ എന്നിവയിലും ത്വക്ക് അർബുദം ബാധിക്കാറുണ്ട്. അർബുദ ബാധിത ശരീര ഭാഗവും വലുപ്പവും ചികിത്സ തേടുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ്.
സ്‌കിന്‍ ക്യാന്‍സര്‍ പ്രധാനമായും മൂന്ന് തരത്തിലാണ് – ബേസല്‍ സെല്‍ കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, മെലനോമ.
ബേസല്‍ സെല്‍ കാര്‍സിനോമ – പുറം ത്വക്കിലെ താഴത്തെ നിലയിലുള്ള പഴയ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്ന ചര്‍മ്മകോശങ്ങളായ ബേസല്‍ സെല്ലുകളില്‍ നിന്നാണ് ബേസല്‍ സെല്‍ കാര്‍സിനോമ ആരംഭിക്കുന്നത്. ഈ അര്‍ബുദം സാധാരണയായി ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നു.
സ്‌ക്വാമസ് സെല്‍ കാര്‍സിനോമ – ഇത് ത്വക്കിന്റെ പുറം ഭാഗത്തുള്ള കോശങ്ങളെ ബാധിക്കുന്നു. ഹാനികരമായ അള്‍ട്രാവയലറ്റ് സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.
മെലനോമ – ഇത് നിങ്ങളുടെ ശരീരത്തില്‍ എവിടെയും സംഭവിക്കാം. ചര്‍മ്മത്തിന് നിറം നല്‍കുന്ന കോശങ്ങളില്‍ നിന്നാണ് ഇത് വികസിക്കുന്നത്. പുരുഷന്മാരില്‍ നെഞ്ചിലും മുതുകിലും സ്ത്രീകളില്‍ കാലുകളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
മറുക്
നമ്മുടെയെല്ലാം ശരീരത്തിൽ എവിടെയെങ്കിലുമായി മറുകുകൾ ഉണ്ടാകാം. എന്നാൽ ഇത് സ്കിൻ ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. മറുകുകൾ സാധാരണമാണെങ്കിലും ചില അവസരത്തിൽ ഇത് അപകടകരമാകാം. ഉദാഹരണത്തിന് ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക:
- മറുകിന്റെ വലുപ്പത്തിൽ ഉണ്ടാകുന്ന മാറ്റം
- ഇതിൽ നിന്ന് രക്തം വരുന്നത്
- പെട്ടന്ന് പ്രത്യക്ഷപ്പെട്ട മറുക് അല്ലെങ്കിൽ അതുപോലെയുള്ള സ്പോട്ടുകൾ
- ഇവയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്, അല്ലെങ്കിൽ വേദന
നമ്മുടെ ശരീരത്തിലുള്ള നിരുപദ്രവകരമായ ഒരു കുരു അല്ലെങ്കിൽ ഒരു മറുക് അര്‍ബുദമാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇത് തിരിച്ചറിയാനുള്ള വഴികളില്‍ ഒന്ന്, ആ കുരു പോകുന്നുണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിക്കുകയാണ്. മറുകിന് മേൽ പറഞ്ഞ മാറ്റങ്ങൾ ഉണ്ടോ എന്നും ശ്രദ്ധിക്കണം. ത്വക്കിലെ അര്‍ബുദം കൊണ്ട് സംഭവിക്കുന്ന മുഖക്കുരു, പാടുകള്‍, മറുക് വളരുകയും രൂപം മാറുകയും ചെയ്യാം. അതുകൊണ്ട് ചെറിയ ലക്ഷണമാണെങ്കിൽ പോലും ഇവ അവഗണിക്കാതിരിക്കുക. പ്രൊഫഷണല്‍ ഫീഡ്ബാക്കിനും ചികിത്സയ്ക്കുമായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.
സ്കിൻ ക്യാൻസർ വരാതിരിക്കാൻ
സ്കിൻ ക്യാൻസർ നേരത്തെ തിരിച്ചറിഞ്ഞാൽ മെഡിക്കൽ രംഗത്ത് ഇതിന് വ്യക്തമായ ചികിത്സാ സംവിധാനങ്ങളുണ്ട്. ഏതാണ്ട് 99% കേസുകളും ഗുരുതരമാകാതെ തന്നെ തടയാനും സാധിക്കും. എന്നാൽ ഇവ രോഗം തിരിച്ചറിഞ്ഞ ശേഷമുള്ള കാര്യങ്ങളാണ്.
ത്വക്ക് അർബുദം വരാതിരിക്കാൻ നമുക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. അതിൽ പ്രധാനം വെയിലത്ത് പോകുന്നത് പരമാവധി കുറയ്ക്കുക എന്നതാണ്. ശരീരത്തെ സംരക്ഷിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും സൺസ്‌ക്രീൻ പുരട്ടുക എന്നീ കാര്യistങ്ങൾ പിന്തുടർന്നാൽ ഒരു പരിധി വരെ സ്കിൻ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാം