സീ ഫുഡ് ഫെസ്റ്റിവലുമായി ഒ ബൈ താമര

തിരുവനന്തപുരം: കടല്‍ വിഭവങ്ങളുടെ കൊതിയൂറും രുചികളുമായി സീ ഫുഡ് പ്രേമികളെ സ്വാഗതം ചെയ്ത് തിരുവനന്തപുരം ഒ ബൈ താമര. മെയ് 1 മുതല്‍ 5 വരെ വൈകിട്ട് 7 മണി മുതല്‍ രാത്രി 10.30 വരെ നടക്കുന്ന സീ ഫുഡ് ഫെസ്റ്റിവലില്‍ വിവിധ മത്സ്യ വിഭവങ്ങള്‍ ആസ്വദിക്കാം. തനത് കേരള രുചികള്‍ക്ക് പുറമേ, ഓറിയന്റല്‍, വെസ്റ്റേണ്‍ വിഭവങ്ങളും സീ ഫുഡ് ഫെസ്റ്റിവലില്‍ അണിനിരത്തും.

സീഫുഡ് ഗ്രില്ലുകള്‍, ലൈവ് കൗണ്ടറുകള്‍ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷതകളാണ്. ഗ്രില്‍ഡ് പ്രോണ്‍സ് മുതല്‍ രുചികരമായ ഫിഷ് ഫില്ലറ്റുകള്‍ വരെയുള്ള വിവിധങ്ങളായ മത്സ്യ വിഭവങ്ങളും ബുഫെയില്‍ ലഭ്യമായിരിക്കും. സീ ഫുഡ് ലക്സ കൗണ്ടര്‍, ഇന്റര്‍നാഷണല്‍ സീ ഫുഡ് ഗ്രില്‍, നാടന്‍ സീ ഫുഡ് ഫ്രൈ, കുട്ടനാടന്‍ ഞണ്ട് റോസ്റ്റ്, ചെമ്മീന്‍ കാന്താരി പെരളന്‍ തുടങ്ങിയവയാണ് സീ ഫുഡ് ഫെസ്റ്റിവലിലെ പ്രധാന വിഭവങ്ങള്‍. മുതിര്‍ന്നവര്‍ക്ക് 1899 രൂപയും, 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 1100 രൂപയുമാണ് സീ ഫുഡ് ഫെസ്റ്റിവലിന്റെ നിരക്കുകള്‍.

Latest News