താൻ ഒരു ‘സിംഗിള്‍ മദര്‍’ ആണെന്ന വെളിപ്പെടുത്തലുമായി നടി ഭാമ. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ ഈ വെളിപ്പെടുത്തൽ. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ പറയുന്നത്. “ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും.” മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കുറച്ചു നാളുകളായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചിരുന്നില്ല.
2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയിൽ നിന്നും പിൻമാറി. ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ ഗൗരിയെക്കുറിച്ച് ഭാമ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും പൊടുന്നനെ ഭാമയുടെ സമൂഹമാധ്യമങ്ങളിൽ നിന്ന് ഭര്‍ത്താവ് അരുൺ അപ്രത്യക്ഷമാവുകയായിരുന്നു.
View this post on Instagram
എന്നാല്‍ ഭാമ ഔദ്യോഗികമായി ഭര്‍ത്താവുമായി പിരിഞ്ഞോ എന്നത് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. 2017ല്‍ രംഗ എന്ന കന്നട ചിത്രത്തിലാണ് ഭാമ അവസാനമായി അഭിനയിച്ചത്. 2007 ല്‍ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് വന്നത്. പിന്നീട് തമിഴ് കന്നട ചിത്രങ്ങളില്‍ എല്ലാം ഭാമ സാന്നിധ്യമായിട്ടുണ്ട്.