Bigg Boss Malayalam Season 6: ജാസ്മിന്‍റെ ദേഹത്ത് കൈവച്ച് റെസ്‌മിൻ: സംഘർഷഭരിതമായി ബിഗ് ബോസ് വീട്

വളരെ സംഘർഷഭരിതമായ ഒരു സീസണായാണ് ബിഗ് ബോസ് മലയാളം സീസൺ ആറ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ വീണ്ടും കാര്യങ്ങൾ കൈവിട്ട രീതിയിലുള്ള നാടകീയ രംഗങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. നിലവിൽ ഹോട്ടൽ ടാസ്‌ക്കാണ് ബിഗ് ബോസിൽ നടക്കുന്നത്. മലയാളം ബിഗ് ബോസ് സീസൺ ഒന്നിലെ വിജയി സാബുമോനും, അതിൽ മത്സരാർത്ഥിയായ ശ്വേത മേനോനുമാണ് ഈ ടാസ്കിൽ അതിഥിയായി എത്തിയത്.

വീട്ടിലെ ഒരോരുത്തര്‍ക്കും ഒരോ ഡ്യൂട്ടിയുണ്ട്. ഇത്തരത്തില്‍ എഐ റോബോട്ടായി എത്തിയത് ജാസ്മിനായിരുന്നു. ഇതിന് പിന്നാലെ ജാസ്മിനോട് ഒരു പ്രകടനം നടത്താന്‍ ബിബി ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയ ശ്വേത ആവശ്യപ്പെട്ടു. അതിനായി എല്ലാവരെയും ഒന്നിച്ച് ലീവിംഗ് ഏരിയയില്‍ എത്തിക്കാനും ശ്വേത പറഞ്ഞു.

അതിനായി നടന്ന് ജാസ്മിന്‍ എല്ലാവരോടും ലീവിംഗ് റൂമില്‍ എത്തിക്കാന്‍ ശ്രമിച്ചു. നേരത്തെ ടാസ്കിലെ കിച്ചന്‍ ടീം രാജിവച്ചതിനാല്‍ പവര്‍ ടീം ആയിരുന്നു പാചകം ചെയ്തിരുന്നത്. അവിടെ എത്തി ജാസ്മിന്‍ പവര്‍ ടീമിനെ വീണ്ടും വീണ്ടും ലിവിംഗ് റൂമിലേക്ക് വിളിച്ചു. എന്നാല്‍ അവര്‍ അനുസരിച്ചില്ല. റസ്മിന്‍, അന്‍സിബ എന്നിവര്‍ അത് ഒട്ടും കേട്ടില്ല.

ഒടുക്കം അവര്‍ക്കിടയിലേക്ക് വന്ന ജാസ്മിന്‍ പാചകം ചെയ്യുന്ന ഗ്യാസ് ഓഫാക്കി. ഇതോടെ ജാസ്മിനെ റസ്മിന്‍ തള്ളിമാറ്റുകയും അടിക്കുകയും ചെയ്തുവെന്നാണ് ലൈവില്‍ വ്യക്തമായത്. ജാസ്മിന്‍റെ ഹെല്‍മറ്റും പൊട്ടി. ഇതോടെ ബിഗ് ബോസ് ഇടപെട്ട് എല്ലാവരോടും ലിവിംഗ് റൂമില്‍ വരാന്‍ പറഞ്ഞു. ജാസ്മിന്‍ കരയുന്നുണ്ടായിരുന്നു. റസ്മിനും കരയുന്ന അവസ്ഥയിലായി.

ഒടുക്കം ലിവിംഗ് റൂമിലിരുന്നു ജാസ്മിനും നോറയും തമ്മില്‍ വലിയ പ്രശ്നം ഉടലെടുത്തു. അതോടെ റസ്മിന്‍ ബാത്ത് റൂമിലേക്ക് പോയി. ബിഗ് ബോസ് ഇതോടെ ജാസ്മിനെയും റസ്മിനെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. അവിടെ ഇരുവരും തമ്മില്‍ മാപ്പ് പറഞ്ഞ് കെട്ടിപ്പിടിച്ചു. പൊറുക്കാന്‍ പറ്റാത്ത തെറ്റാണെങ്കിലും ലാസ്റ്റ് വാണിംഗ് നല്‍കി വിടുന്നു എന്ന് ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് ജാസ്മിന്‍ റസ്മിന്‍ കടുത്ത വാക് പോര് കണ്‍ഫഷന്‍ റൂമില്‍ നടന്നുവെന്നാണ് ഹോട്ട്സ്റ്റാര്‍ ലൈവില്‍ നിന്നും മനസിലായത്.

നോറയും തന്നെ ജാസ്മിന്‍ കുറ്റപ്പെടുത്തുന്നത് സംബന്ധിച്ച് ബാത്ത് റൂം ഡ്രസ് ചെയ്ഞ്ചിംഗ് റൂമില്‍ വച്ച് പരാതി പറയുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട് പ്രത്യേക അവസ്ഥയിലായ അന്‍സിബയെ ശ്വേത മേനോന്‍ അടക്കം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.