തൃശൂര്‍: വായ്പാ രംഗത്ത് നേട്ടമുണ്ടാക്കുന്ന സഹകരണത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്കും നോര്‍ത്തേണ്‍ ആര്‍ക് കാപിറ്റലും ധാരണാ പത്രം ഒപ്പു വെച്ചു. നോര്‍ത്തേണ്‍ ആര്‍കിന്റെ സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമായ എന്‍പോസ് പ്രയോജനപ്പെടുത്താനും വായ്പകള്‍ക്കു തുടക്കം കുറിക്കുന്ന നടപടി ക്രമങ്ങള്‍, വിതരണം, അണ്ടര്‍റൈറ്റിങ്, കളക്ഷന്‍, റീകണ്‍സിലിയേഷന്‍ തുടങ്ങിയ മേഖലകളെ മെച്ചപ്പെടുത്താനും ഈ സഹകരണം സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സഹായിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആര് ശേഷാദ്രി പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ ശക്തമാക്കുന്ന ഈ സഹകരണത്തില്‍ അതിയായ സന്തോഷം ഉണ്ടെന്ന് നോര്‍ത്തേണ്‍ ആര്‍ക് കാപിറ്റല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ് മെഹ്റോത്ര പറഞ്ഞു. ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സോണല്‍ കോര്‍പ്പറേറ്റ് സെയില്‍സ് മേധാവിയും ഡിജിഎമ്മുമായ യു രമേശ്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് മേധാവിയും എജിഎമ്മുമായ പ്രശാന്ത് ജോര്‍ജ്ജ് തരകന്, മുംബൈ റീജണല്‍ മേധാവിയും ഡിജിഎമ്മുമായ പ്രജിന് വര്‍ഗീസ്, നോര്‍ത്തേണ്‍ ആര്‍ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഡയറക്ട് ഒര്‍ഗനൈസേഷന്‍സ് അമിത്ത് മന്‍ധന്യ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാര്‍ക്കറ്റ്സ് സന്ധ്യ ധവാന്, ചീഫ് ഓഫ് സ്റ്റാഫ് ഗീതു സെഹ്ഗാള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് സുമന്ത് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.