കരയിലൂടെ ചെമ്മീൻ നടക്കുന്ന കാഴ്ച്ച കണ്ടിട്ടുണ്ടോ… എല്ലാ വർഷവും മഴക്കാലത്താണ് വടക്കുകിഴക്കൻ തായ്‌ലൻഡിൽ ഈ കൗതുക കാഴ്ച്ച നടക്കുന്നത്, മറ്റൊന്നുമല്ല ചെമ്മീനുകളുടെ കരയിലൂടെയുള്ള സഞ്ചാരം . മഴക്കാല രാത്രികളിലാണ് ഇവയുടെ കരയിലൂടെയുള്ള സഞ്ചാരം. സന്ധ്യാസമയങ്ങളില്‍ വെള്ളത്തില്‍ നിന്ന് കൂട്ടത്തോടെ പൊങ്ങി വരുന്ന ഇവ, നദിയുടെ ഓരങ്ങളില്‍ അണിനിരക്കുന്നു. പിന്നീട് കരയിലേക്ക് കയറിയ ശേഷം മാര്‍ച്ച് ചെയ്യാന്‍ തുടങ്ങുന്നു. കരയിൽ നടക്കാൻ തായ്‌ലൻഡിലെ ലാംഡോം നദിയിൽ നിന്നാണ് ലക്ഷക്കണക്കിന് ശുദ്ധജല ചെമ്മീനുകൾ ഉയർന്നു വരുന്നത് . ബാങ്കോക്കിലെ യുബോന്‍ രാച്ചതാനി പ്രവിശ്യയിലുള്ള ഈ ശുദ്ധജല ചെമ്മീനുകള്‍ ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ ആദ്യം വരെയാണ് ഇത്തരത്തിൽ കരയിൽ നടക്കുന്നത് . ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഈ പ്രദേശത്തെ നദീതീരങ്ങളിലേക്ക് ഈ കാഴ്ച കാണാൻ എത്താറുണ്ട്.ചിലർ ഇവയെ ഭക്ഷണത്തിനായും ഉപയോഗിക്കുന്നു.
നദിയിൽ ശക്തമായ ജലപ്രവാഹം ഉണ്ടാകുമ്പോൾ ചെമ്മീനുകൾ തവളകൾക്കും പാമ്പുകൾക്കും ചിലന്തികൾക്കും ഭക്ഷണമായി മാറാനുള്ള സാധ്യതയുണ്ട്, അതിൽ നിന്ന് രക്ഷപെടാനാണ് ചെമ്മീനുകൾ കൂട്ടത്തോടെ കരയിലെത്തുന്നതെന്നാണ് നാഷണൽ ജിയോഗ്രാഫിക്കിൽ, ഗവേഷകർ പറയുന്നത് . മാത്രമല്ല തണുത്ത താപനിലയും കുറഞ്ഞ വെളിച്ചവും ചെമ്മീനു കരയിലെത്താനുള്ള മറ്റൊരു കാരണമായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.വഴിതെറ്റി വെള്ളമില്ലാത്ത സ്ഥലത്തെങ്ങാനും എത്തിപ്പെട്ടാല്‍ അധികം വൈകാതെ ഇവ ചത്ത് വീഴും. എന്നിരുന്നാലും, കൂടുതല്‍ ചെമ്മീനുകളും അടുത്ത ജലാശയത്തില്‍ എത്തിച്ചേരാറുണ്ട്. ജലത്തില്‍ വസിക്കുന്നതിനാവശ്യമായ ശാരീരിക സവിശേഷതകള്‍ ഉള്ള ഒരു ജീവി കരയിലൂടെ ഇത്ര ദൂരം സന്ദര്‍ശിക്കുന്നത് അത്ഭുതം ഉണ്ടാക്കുമെങ്കിലും അതിന്റെ പിന്നിലും ഒരു ശാസ്ത്രീയതയുണ്ട് . നദിയുടെ നനവുള്ള പ്രദേശത്ത് കൂടെ തന്നെ നടക്കുന്നതിനാല്‍ തങ്ങളുടെ ചെകിളകള്‍ വരണ്ടു പോകാതെ സൂക്ഷിക്കാന്‍ ഇവയ്ക്കാകുന്നു. അതുകൊണ്ടുതന്നെ ആവശ്യമായ ഓക്സിജന്‍ ഇവയ്ക്ക് എപ്പോഴും കിട്ടിക്കൊണ്ടിരിക്കും.
ചെമ്മീൻ നദിയുടെ അരികിൽ കാണുന്ന കല്ലുകളിലൂടെയാണ് നടക്കുന്നത് . ഇവയിൽ ചിലത് 65 അടി വരെ നടക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട് . അതേ സമയം നടക്കുന്ന ഈ ചെമ്മീനെ ഭക്ഷണമാക്കാൻ ചില ചിലന്തികൾ കരയിലും കാത്തു നിൽക്കാറുണ്ട് . ഒട്ടേറെ ശാസ്ത്രജ്ഞന്മാർ ഇവിടെ നിന്ന് ചെമ്മീനുകളെ സ്വന്തം ഗവേഷണശാലയിലെത്തിച്ച് പഠനം നടത്തിയിട്ടുണ്ട് . അതിൽ നിന്നും മനസ്സിലായത് ചില കാര്യങ്ങളാണ് താമസിക്കുന്ന സ്ഥലത്തെ ജലപ്രവാഹം ശക്തമാകുമ്പോഴാണ് ഇവ ദേശാടനം തുടങ്ങുന്നത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പ്രായപൂര്‍ത്തിയായ വലിയ ചെമ്മീനുകള്‍ക്ക് ഇവിടെ വെള്ളത്തിന്‍റെ ഒഴുക്ക് എത്ര കൂടിയാലും വലിയ കുഴപ്പമൊന്നും വരില്ല. അതുകൊണ്ടുതന്നെ, ചെറുതും പ്രായപൂര്‍ത്തിയാകാത്തതുമായ ചെമ്മീനുകളാണ് കരയിലൂടെ നടക്കുന്നവയില്‍ കൂടുതലും.
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വാച്ചരപോംഗ് ഹോംഗ്ജാംരാസില്‍പ്പ് എന്ന് പേരുള്ള ഒരു കാലിഫോര്‍ണിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്നു ഈ ചെമ്മീനുകളെക്കുറിച്ച് ആദ്യമായി വിശദമായ പഠനം നടത്തിയത് . അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ജേണൽ ഓഫ് സുവോളജിയിൽ പിന്നീട് പബ്ലിഷ് ചെയ്തു . ഈ ചെമ്മീനിൽ നിന്നുള്ള ഡിഎൻഎ വിശകലനം കാണിക്കുന്നത് മിക്കവാറും എല്ലാം മാക്രോബ്രാച്ചിയം ഡീൻബീൻഫ്യൂൺസ് എന്ന ഇനത്തിൽ പെടുന്നവയാണ്,എന്നതാണ്. ഇത് ചെമ്മീൻ ജനുസ്സിലെ ഒരു ഭാഗമാണ്. പല മാക്രോബ്രാച്ചിയം സ്പീഷീസുകളും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം അവരുടെ ഇഷ്ടമുള്ള ആവാസ വ്യവസ്ഥകളിലേക്ക് കുടിയേറുന്നവരാണ്. മാത്രമല്ല ഇത്തരത്തിൽ കരയിൽ നടക്കുന്ന ചെമ്മീനുകളിൽ ഭൂരിഭാഗവും കുഞ്ഞ് ചെമ്മീനുകളാണ് , പ്രായപൂർത്തിയായ വലിയ ചെമ്മീനുകൾ ജലപ്രവാഹത്തെ അതിജീവിക്കുന്നവയാണ് .ഇന്ന്, തായ്‌ലൻഡിലെ പരേഡിംഗ് ചെമ്മീനുകളുടെ എണ്ണം കുറഞ്ഞുവരുന്നു . വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഇതിനു ഒരു കാരണമാണെന്ന് ഹോംഗ്ജാംരാസില്‍പ്പ് പറയുന്നു .