കാർത്തിക് ആര്യനെ നായകനാക്കി കബീർ ഖാൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ‘ചന്തു ചാംപ്യൻ’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പാരാ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ മുരളികാന്ത് പേട്കറിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്.
ചിത്രത്തിൽ അതി ഗംഭീര മേക്കോവറിലാണ് കാർത്തിക് എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ സിനിമയായിരുന്നു ചന്തു ചാംപ്യനെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് കാർത്തിക് ആര്യൻ കുറിച്ചു. ബോളിവുഡിലെ മറ്റൊരു ബ്ലോക്ബസ്റ്റർ ആകും ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാജിദ് നദായ്‌വാലയും കബീർ ഖാനും ചേർന്നാണ് നിർമാണം. ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും. ചന്ദു ചാമ്പ്യൻ എന്ന വരാനിരിക്കുന്ന സിനിമയുടെ മറ്റൊരു പോസ്റ്റര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ അന്ന് പുറത്തുവിട്ട പോസ്റ്ററില്‍ കാണാനായത്. ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കാര്‍ത്തിക് ആര്യൻ എഴുതിയതും ആകര്‍ഷണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു.
ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യൻ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും. സംവിധാനം നിര്‍വഹിച്ചത് സമീര്‍ വിദ്വാനസാണ്. കാര്‍ത്തിക് ആര്യൻ നായകനായി എത്തിയ ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായികയുടെ വേഷത്തില്‍ ഉണ്ടായിരുന്നത്. ഗിരിജ റാവുവിനും സുപ്രിയ പതക്കിനുമൊപ്പം ചിത്രത്തില്‍ സിദ്ധാര്‍ഥ്, അര്‍ജുൻ അനേജ, ഭൗമിക്, പലാഷ് തിവാരി, അനുപമ പട്ടേല്‍, രാജ്‍പാല്‍ യാദവ്, സിദ്ധാര്‍ഥ് രണ്‍ദേരിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.