കൊച്ചി: മികച്ച പാരിസ്ഥിതിക, സാമൂഹിക, ഭരണനി൪വഹണ (ഇ എസ് ജി) പ്രകടനത്തിന് ഡൗ ജോൺസ് സുസ്ഥിരതാ സൂചികയിൽ (ഡിജെഎസ്ഐ) ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിനു മികച്ച റാങ്ക്. ആഗോളതലത്തിൽ ക്രോംപ്ടൺ 94-ാം ശതമാനത്തിൽ സ്ഥാനം പിടിക്കുകയും ഡിഎച്ച്പി ഹൌസ്ഹോൾഡ് ഡ്യൂറബിൾസ് മേഖലയിലെ സമാന കമ്പനികളിൽ ഏഴാം സ്ഥാനം നേടുകയും ചെയ്തു. പാരിസ്ഥിതിക സുസ്ഥിരത, ഉൽപ്പന്ന മേൽനോട്ടം, സ്വാധീനം ചെലുത്തുന്ന സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾ, വൈവിധ്യം, ജീവനക്കാരുടെ ക്ഷേമം, മനുഷ്യ മൂലധന വികസനം, മികച്ച ഭരണം എന്നിവ ഉൾപ്പെടുന്ന നിർണായക മേഖലകളിൽ ക്രോംപ്ടണിന്റെ ഡി. ജെ. എസ്. ഐ സ്കോർ ഈ വർഷത്തെ റേറ്റിംഗുകളിൽ വലിയ പുരോഗതി രേഖപ്പെടുത്തി.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കമ്പനികളുടെ സുസ്ഥിരതാ പ്രകടനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി നിലകൊള്ളുകയാണ് 1999 ൽ സ്ഥാപിതമായ ഡൗ ജോൺസ് സുസ്ഥിരതാ സൂചിക (ഡി. ജെ. എസ്. ഐ) . ദീർഘകാല സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കർശനമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെ കമ്പനികളെ ഡി. ജെ. എസ്. ഐ വിലയിരുത്തുന്നു. ക്രോംപ്ടണിൽ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ് സുസ്ഥിരത അതുകൊണ്ടാണ് ഊർജക്ഷമതയോടെ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നതെന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രോമീത് ഘോഷ് പറഞ്ഞു.