ഇനി സിവിൽ സർവീസ് എന്ന് പറയുമ്പോൾ പേടിക്കേണ്ടതില്ല. എളുപ്പത്തിലും ആയാസരഹിതവുമായി ഇനി സിവിൽ സർവീസിന് വേണ്ടി പഠിച്ചുതുടങ്ങാം. സിവിൽ സർവീസ് എന്ന കടമ്പ ഇനി എളുപ്പമാണ്. സിവിൽ സർവീസ് എല്ലാവരുടെയും സ്വപ്നമാണെങ്കിലും എങ്ങനെയാണു ആരംഭിക്കേണ്ടത് എന്ന ആശങ്കയിലാണ് പലരും. അതിലേക്ക് ചുവടുവെക്കേണ്ടതാണ് എങ്ങനെയെയാണെന്നും എങ്ങനെ പഠിച്ചു തുടങ്ങണമെന്നും മനസിലാക്കാം.
നിങ്ങൾ ഒരു ബിരുദധാരിയാണോ എങ്കിൽ നിങ്ങൾക്ക് പഠിച്ചു തുടങ്ങാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം എന്നതാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത. കോളേജ് വിദ്യാർഥികൾക്കും പഠിച്ചുതുടങ്ങാമെങ്കിലും പരീക്ഷ എഴുതാൻ സാധിക്കില്ല.
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ആദ്യം മനസിലാക്കേണ്ടത് സിലബസ് ആണ്. സിലബസ് മനസിലാക്കി പഠിച്ചുതുടങ്ങിയാൽ നിങ്ങൾക്ക് പരീക്ഷഎളുപ്പമാക്കുന്നതിന് സഹായകമാകും.
എങ്ങനെ പഠിച്ചുതുടങ്ങാം
എങ്ങനെയാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിച്ചുതുടങ്ങേണ്ടത് എന്ന് നോക്കാം. സിലബസ് നന്നായി മനസിലാക്കണം. അതുപോലെതന്നെ എൻസിഇആർടി ബുക്കുകൾ പഠിക്കുന്നതും വായിക്കുന്നതും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരാൾക്ക് സഹായകമാകും. ബുക്കുകൾ വായിച്ചത് കൊണ്ട് മാത്രം ആയില്ല നിങ്ങൾക്ക് നല്ലയൊരു കോച്ചിങ്ങ് കൂടെ ലഭിക്കണം.നല്ല ഒരു കോച്ചിങ്ങ് നിങ്ങൾക്ക് ആവശ്യമുള്ള വിഷയങ്ങളെ കുറിച്ചും എന്ത് പഠിക്കണം എന്നും പറഞ്ഞു തരും.
അതുപോലെതന്നെ പത്രം വായിക്കുക.അത് നിങ്ങളെ പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിന് സഹായിക്കും. സ്വയം പഠിക്കുന്നവരും ഉണ്ട് അത് കൊണ്ട് നേടാൻ സാധിക്കില്ല എന്നില്ല. സ്വയം പഠിക്കുന്നതിലൂടെ എന്ത് പഠിക്കണം എന്ത് പഠിക്കേണ്ട എന്ന് മനസിലാക്കി വേണം പഠിച്ചുതുടങ്ങാൻ.
പഠിക്കേണ്ടവിഷയങ്ങൾ എങ്ങനെ പഠിക്കണം എന്ന് അറിയാനും സാധിക്കില്ല. പഠിച്ച കാര്യങ്ങൾ എങ്ങനെ പരീക്ഷയ്ക്ക് ഉപയോഗിക്കണം എന്നും മനസിലാക്കണം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ പരിഹരിച്ച് പഠിക്കുന്നതിലൂടെ നമ്മുടെ കുറച്ച് വർഷങ്ങൾ നഷ്ടമാകും. അതുകൊണ്ട് തന്നെ നല്ല ഒരു കോച്ചിങ്ങ് തിരഞ്ഞെടുക്കാം.
ഉത്തരങ്ങൾ എഴുതി പഠിക്കാം
സിവിൽ സർവീസ് പരീക്ഷ എഴുത്ത് പരീക്ഷയായതുകൊണ്ട് എഴുതി തന്നെ പഠിക്കണം. നന്നായി എഴുതി പഠിച്ചാൽ മാത്രമാണ് നിങ്ങൾക്ക് നന്നായി മാർക്ക് ലഭിക്കുകയുള്ളു. നല്ല അവതരണ ശൈലിയിലും നിങ്ങൾക്ക് എഴുതാൻ സാധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾ സിവിൽ സർവീസ് എന്ന സ്വപ്‍നം നേടിയെടുക്കാൻ സാധിക്കും.
കൂടുതൽ അറിയുന്നതിന് https://chat.whatsapp.com/LRwuEHfDWk16fslKXteyjf